അടിസ്ഥാന പാഠാവലി Unit :1 Chapter :1

അടിസ്ഥാന പാഠാവലി
Unit:1,Chapter 2
യൂണിറ്റ് – 1
കളിയല്ല കളി
കളികളെ നമ്മുടെ ജീവിതത്തിൽ കാലത്തും എടുത്തുമാറ്റാനാവില്ല കളിയും ചിരിയും എടുത്തുമാറ്റാനാവില്ല കളിയും ചിരിയും ഇല്ലെങ്കിൽ മനുഷ്യർ വെറും യന്ത്രമായിപ്പോ കും സഹകരണം, തോൽവി, വിജയിയെ അംഗീകരിക്കൽ, നിർണ്ണായക നിമിഷ ങ്ങളിലെ തീരുമാനമെടുക്കൽ, എല്ലാവരെ യും ഉൾക്കൊള്ളാനും അംഗീകരിക്കാ നുമുള്ള മനോഭാവം എന്നിവയെല്ലാം കുട്ടികളിൽ വളർന്നുവരുന്നത് കളികളി ലൂടെയാണ്. അടിസ്ഥാനപാഠാവലിയിലെ ഒന്നാം യൂണിറ്റും കളിയെക്കുറിച്ചുള്ളതാണ്. ലോകപ്രസിദ്ധമായ ബാലസാഹിത്യകൃതി ടോട്ടോച്ചാനിലെ ഒരു ഭാഗം, ചെറുശ്ശേ രിയുടെ കൃഷ്ണഗാഥയിലെ ഒരു ഭാഗം – കാട്ടിലെ കളികൾ, കലവൂർ രവികുമാറിൻ്റെ പന്തുകളിക്കാനൊരു പെൺകുട്ടി എന്നീ പാഠഭാഗങ്ങളാണ് ഈ യൂണിറ്റിൽ.
പ്രവേശക പ്രവർത്തനം
പാഠപുസ്തകം പേജ് 7 ലെ ഒരു കുട്ടിയുടെ കളിയനുഭവം വായിച്ചല്ലോ നിങ്ങളും ധാരാളം കളിക്കുന്നവരാണ്. വീട്ടിലും സ്കൂ ളിലും കൂട്ടുകാരോടൊത്ത് നിങ്ങൾ കളിക്കാറുണ്ട്. വീട്ടിൽ ഒറ്റയ്ക്കും ചില കളികൾ കളിച്ചിട്ടുണ്ടാവും. നിങ്ങളുടെ ഏതെങ്കിലും ഒരു കളിയനുഭവം പറഞ്ഞു നോക്കിയാലോ. എല്ലാവരും പറയണേ.
കളിയനുഭവം – മാതൃക
കാൽപ്പന്തായിരുന്നു നാടിൻ്റെ ഇഷ്‌ടവി നോദം വാസ്റ്റ് തുമ്പോളി അറിയപ്പെടുന്ന ഒരു ക്ലബ്ബായിരുന്നു വിക്‌ടറി ആർട്‌സ് ആൻഡ് സ്പോർട് സ് തുമ്പോളി എന്നതിൻ്റെ ചുരുക്കപ്പേരായിരുന്നു അത്.
സന്ധ്വയ്ക്ക് ഉറപ്പായും അവർ സ്‌കൂൾമൈ താനത്തു ണ്ടാവും.ഓസ്‌ക്കാർ എന്നൊരു ചേട്ടൻ ഉത്സാഹക്കമ്മിറ്റിയിലംഗ മായിരുന്നു.ഗോളിയായിരുന്ന ആ ചേട്ടൻ പറന്നാണ് പന്തു പിടിക്കുന്നത്.
അതൊരു കലതന്നെയായിരുന്നു. വലിയവലിയ ക്ലബ്ബുകളിൽ വല കണ്ടിട്ടുണ്ട്. തോമാച്ചനായിരുന്നു സ്കൂൾ ടീമിന്റെ ഗോളി ഒരുനാൾ തോമാച്ചനും അങ്ങനെ യാകുമെന്ന് ഞങ്ങൾ കരുതി.വർഷാവർഷം ടൂർണമെൻ്റൊക്കെയുണ്ട്. മൈതാനത്ത് കുമ്മായം കൊണ്ട് മാർക്ക് ചെയ്‌തുതുടങ്ങു മ്പോൾതന്നെ ചുമ്മാ അങ്ങ് സന്തോഷം കേറും. തെങ്ങേപ്പാട്ടൊക്കെ ട്ടൊക്കെയായി കാര്യങ്ങൾ കൊഴുക്കുന്നു. പെട്ടിക്കണക്കിന് സോഡാ, ഉണക്കാനിട്ടിരിക്കുന്ന ജേഴ്സി കൾ ഔട്ട് പോണ പന്ത് പെറുക്കിക്കൊടു ക്കാൻ പോലും കുട്ടികളുടെ ഇടയിൽ മത്സരമായിരുന്നു. (ബോബി ജോസ് കുട്ടിക്കാട്- വെറുമൊരോർമ്മതൻ കുരുന്നു തൂവൽ )
ലോകപ്രശസ്‌തമായ പുസ്‌തകമാണ് ടോട്ടോച്ചാൻ:
ജനാലയ്ക്കരികിലെ വിക്യതിക്കുട്ടി റ്റോമോസ് കുളും കൊബായാഷി എന്ന പേരിലുള്ള അധ്യാപകനും ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു. റ്റോ മോസ്‌കുളിലെ കായികമേളയുടെ കഥയാണ് ഇവിടെ വിവരിക്കുന്നത്.