USS മാതൃക ചോദ്യോത്തരങ്ങൾ 2

July 30, 2025

USS

കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയുടെ മാതൃക ചോദ്യോത്തരങ്ങൾ

1.മാപ്പിളപ്പാട്ടിലെ വൃത്തരീതി.

ഇശൽ

2.മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്ന വരികളുടെ കർത്താവ്

കുഞ്ചൻ നമ്പ്യാർ

3.നാലപ്പാട്ടു നാരായണ മേനോൻ രചിച്ച വിലാപകാവ്യം.

കണ്ണുനീർത്തുള്ളി

4.ആധുനികകവിത്രയത്തിലുൾപ്പെടുന്നവർ. കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ

5.കുമാരനാശാന്റെ കാവ്യരചനാപാടവത്തെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹത്തിന് പട്ടും വളയും സമ്മാനിച്ചത്.

വെയിൽസ് രാജകുമാരൻ

6.ഏ.ആറിന്റെ മരണത്തിൽ മനംനൊന്ത് മഹാകവി കുമാരനാശാൻ എഴുതിയ വിലാപകാവ്യം.

പ്രരോദനം

7.സ്നേഹഗായകൻ എന്നറിയപ്പെടുന്നത് കുമാരനാശാൻ 33.ഉള്ളൂരിൻറെ മഹാകാവ്യം

ഉമാകേരളം

8.ഉജ്ജ്വലശബ്ദാഢ്യൻ എന്ന് അറിയപ്പെടുന്നത്.

ഉള്ളൂർ

9.ശബ്ദസുന്ദരൻ എന്ന് അറിയപ്പെടുന്നത്

വള്ളത്തോൾ

10.വള്ളത്തോൾ രചിച്ച മഹാകാവ്യം.

ചിത്രയോഗം

11.മലയാളത്തിൽ ഖണ്‌ഡകാവ്യങ്ങളിൽപ്പെട്ട ആദ്യകൃതിയായി കരുതിപ്പോരുന്നത്.

ഏ.ആർ.രാജരാജവർമ്മയുടെ “മലയവിലാസം

12.ഓമനത്തിങ്കൾക്കിടാവോ എന്ന താരാട്ടുപാട്ട് രചിച്ചത്?

ഇരയിമ്മൻ തമ്പി

13.ലക്ഷണമൊത്ത ആദ്യഖണ്‌ഡകാവ്യം.

കുമാരനാശാന്റെ ‘വീണപൂവ്’

14.മലയാളത്തിലെ ആദ്യവിലാപകാവ്യമായി ഗണിക്കപ്പെടുന്നത്.

സി.എസ്.സുബ്രഹ്‌മണ്യൻ പോറ്റിയുടെ ‘ഒരു വിലാപം

15.കൃഷ്ണഗാഥയിലെ ഇതിവൃത്തം സ്വീകരിച്ചിരിക്കുന്നത്.

ഭാഗവതം ദശമസ്‌കന്ധത്തിൽ നിന്ന്

16.ഗാഥാവൃത്തം എന്നറിയപ്പെടുന്നത്. മഞ്ജരി

17.മലയാളത്തിൽ മഹാകാവ്യമെഴുതിയ ഏക കവയിത്രി.

സിസ്റ്റർ മേരി ബെനീഞ്ഞ

18.സിസ്റ്റർ മേരി ബെനീഞ്ഞയുടെ യഥാർത്ഥ പേര് മേരി ജോൺ തോട്ടം

19.മാപ്പിളപ്പാട്ടിൽ പച്ചമലയാള ശൈലി കൊണ്ടുവന്നത്. പുലിക്കോട്ടിൽ ഹൈദർ

20.ആദ്യത്തെ അറബി മലയാളകൃതി. മുഹ്‌യിദ്ദീൻമാല

ആത്മകഥയും ജീവചരിത്രവും

ഒരാളുടെ ജീവിതകഥ അയാൾ തന്നെ എഴുതുന്ന താണ് ആത്മ‌കഥ. ഒരാളുടെ ജീവിതകഥ മറ്റൊരാൾ എഴുതുന്നത് ജീവചരിത്രവും. ഗ്രന്ഥം എഴുതിക്കഴിഞ്ഞതിനു ശേഷമുള്ള ഗ്രന്ഥകാരന്റെ ജീവിതം ആത്മകഥയിൽ കാണില്ല. എന്നാൽ ആത്മകഥയ്ക്ക് മറ്റൊരു മെച്ചമുണ്ട്. ഗ്രന്ഥകാരന്റെ നേരിട്ടുള്ള അനുഭവവിവരണമാണത്. ജീവചരിത്രത്തിൽ ഒരാൾ കണ്ടു മനസ്സിലാക്കുന്നതും കേട്ടും വായിച്ചും അറി യുന്നതുമായ അനുഭവങ്ങളാണ് വിവരിക്കുന്നത്. വൈക്കത്ത് പാച്ചു മൂത്തത് എഴുതിയ ‘ആത്മക ഥാസംക്ഷേപ’മാണ് (1878) മലയാളത്തിലെ ആദ്യ ആത്മകഥ.

Category: USS