സ്വദേശ് മെഗാ ക്വിസ് മത്സരത്തിനുള്ള മാതൃക ചോദ്യോത്തരങ്ങൾ School level HSS

September 28, 2022

കേരള പ്രദേശ് സ്കൂൾ ടിച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിൽ

സ്വദേശ് മെഗാ ക്വിസ് 2023

HSS വിഭാഗം – സ്കൂൾതലം

1. 1974 മെയ് 18 ന് “ബുദ്ധൻ ചിരിക്കുന്നു ” എന്ന പേരിൽ നടത്തിയ ആണവ പരീക്ഷണം നടന്നത് എവിടെയാണ് ?

പൊഖ്റാൻ (രാജസ്ഥാൻ)

2.1969 ൽ 14 ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

ഇന്ദിരാഗാന്ധി

3.1992 ജൂലൈ പത്താം തിയതി വിക്ഷേപിച്ച ഇന്ത്യൻ നിർമ്മിത ആദ്യ ഉപഗ്രഹം ഏത് ?

ഇൻസാറ്റ് 2 എ

4. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ നദിതട പദ്ധതി?

ഭക്രാനംഗൽ പദ്ധതി

5.ഏറ്റവും കൂടുതൽ ലോൿ‌സഭാ സീറ്റുകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ?

ഉത്തർപ്രദേശ്

6. ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് ?

ഡോ: എം എസ് സ്വാമിനാഥൻ

7. ദേശീയ സാക്ഷരതാ മിഷന് തുടക്കം കുറിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?

രാജീവ് ഗാന്ധി

8.ട്രെയിൻ ടു പാക്കിസ്ഥാൻ എന്ന കൃതിയുടെ രചയിതാവ് ?

ഖുശ‌്വന്ത് സിംഗ്

9.ഇന്ത്യക്ക് വെളിയിൽ ആദ്യമായി ഇന്ത്യൻ പോസ്റ്റ് ഓഫീസ് സ്ഥാപിച്ച സ്ഥലം ?

അൻറാർട്ടിക്ക

10.ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിൻറെ പിതാവ് ?

വിക്രം സാരാഭായി

11.ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര നഗരം?

കൊൽക്കത്ത

12. ഇന്ത്യ ഏതു രാജ്യവുമായാണ് പഞ്ചശില കരാറിൽ ഒപ്പുവച്ചത് ?

ചൈന

13.ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?

വിശ്വേശ്വരയ്യ

14. പഥേർ പാഞ്ചാലി എന്ന വിഖ്യാത സിനിമയുടെ സംവിധായകൻ ?

സത്യജിത് റേ

15. സ്വതന്ത്ര ഭാരതത്തിലെ ആദ്യ റിസർവ് ബാങ്ക് ഗവർണർ ?

സി ഡി ദേശ്‌മുഖ്

16. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡണ്ട് ?

ജവഹർലാൽ നെഹ്റു

17. ധവള വിപ്ലവത്തിൻറെ പിതാവ് ?

ഡോ.വർഗീസ് കുര്യൻ

18. കാസിരംഗ നാഷണൽ പാർക്കിൽ സംരക്ഷിച്ചു പോരുന്ന പ്രധാന മൃഗം?

കാണ്ടാമൃഗം

19. ആകാശവാണി എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി?

രബീന്ദ്രനാഥ ടാഗോർ

20.ദുർഖല ഇരുമ്പുരുക്ക് വ്യവസായശാല ഇന്ത്യ ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് നിർമ്മിച്ചത് ?

ജർമ്മനി

Tie breaker

1 ഇന്ത്യയുടെ ആദ്യത്തെ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?

താരാപൂർ

2. മൈന ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ?

ഛത്തിസ്‌ഗഡ്

3. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

കാസർഗോഡ്

4. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?

ദാദാഭായ് നവറോജി

5. ഇന്ത്യയുടെ വന മനുഷ്യൻ എന്നറിയപ്പെടുന്ന ആസാമിലെ ഗോത്രവർഗ്ഗത്തിൽപ്പെട്ട വ്യക്തി?

ജാതവ് മൊലായി

Category: QuizSwadesh Quiz