മാതൃക ചോദ്യോത്തരങ്ങൾ, മലയാളം ക്ലാസ് 9

മാതൃക ചോദ്യോത്തരങ്ങൾ,
മലയാളം ക്ലാസ് 9
17. നമ്മൾ എന്ത് ജോലി എടുക്കുന്നവരാണെങ്കിലും സകല കഴിവുകളും സാമർത്ഥ്യവും അതിൽ കേന്ദ്രീകരിക്കുക അതിൽ നിന്നു ളവാകുന്ന സന്തുഷ്ടി അനുഭവിച്ചറിയേണ്ടതാണ്. ?
നാം ചെയ്യുന്ന തൊഴിൽ മറ്റുള്ളവരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന വിശ്വാസവും നമുക്കുണ്ടാകണം. തന്നിരിക്കുന്ന സൂചനയിലെ ആശയവും സമകാലിക സാഹചര്യവും പരിഗണിച്ചു “തൊഴിലും സാമൂഹിക പുരോഗതിയും എന്ന വിഷയത്തിൽ” പ്രഭാഷണം തയ്യാറാക്കുക
Answers
17.സാമൂഹികവും സാമ്പത്തികവുമായ പുരോഗതി സാധ്യമാ കുന്നതിന്നാണ് ഓരോ വ്യക്തിയും ജോലി ചെയ്യുന്നത് തൊഴിലിലൂ ടെയും അധ്വാനത്തിലൂടെയും മാത്രമാണ് ഒരു വ്യക്തിക്ക് പുരോഗതിയും വ്യക്തിത്വ വികസനവും സാധ്യമാകുന്നത് തൊഴിൽ ചെയ്തു ജീവിക്കുന്നവന് മാത്രമാണ് സമൂഹത്തിൽ അർഹമായ മാന്യതയും അംഗീ കാരവും സ്ഥാനവും ലഭ്യമാവുക യുള്ളു. സമൂഹത്തിനു മുന്നിൽ മറ്റുള്ളവർക്ക് ഉപകാരമാം വിധത്തിൽ ജീവിക്കുകയാണ് വേണ്ടത്.
നമ്മുടെ തൊഴിലിലൂടെ നമുക്കും നമ്മുടെ ചുറ്റുമുള്ള വർക്കും കൂടി പുരോഗതി സാധ്യമാക്കുക എന്നത് അനുഗ്രഹീതമായ കാര്യമാണ്. നമ്മിലൂടെ മറ്റൊരാളുടെ മാനസിക സന്തോഷത്തിനും കാരണമാവുക എന്നത് മനുഷ്യൻ എന്ന നിലയിൽ എത്ര മനോഹരമായ കാര്യമല്ലേ. ഈ ഭൂമിയിൽ മനുഷ്യർ പരസ്പര്യത്തോടെ ജീവിക്കുന്ന തിനേക്കാൾ മനോഹരമായി മറ്റെന്താണു ള്ളത് നമ്മുടെ ഇന്നത്തെ തലമുറയിലാകട്ടെ എല്ലാവരും വിദ്യാസമ്പന്നരാണ്.
എല്ലാവർക്കും പരിശ്രമത്തിലൂടെ മികച്ച തൊഴിലവ സരംസാധ്യമാകുന്നുണ്ട്. പണ്ട് കാലത്തേക്കാൾ ഒരുപാട് ജീവിത പുരോഗതിയും സാധ്യമാകുന്നുണ്ട്. എന്നാൽ കുടുംബത്തോടൊപ്പം ചിലവഴിക്കാനും ചുറ്റുമുള്ളവരോട് ചേർന്നിരിക്കണോ സമയം കണ്ടെത്തുന്നില്ല എന്നുള്ളത് ഒരു വാസ്തവമാണ്. എല്ലാവരും വിദ്യാ സമ്പന്നരാകുന്ന തിലൂടെ സമൂഹത്തിൽ വൈറ്റ് കോളർ ജോലികൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. എന്നാൽ ജോലി തൊഴിൽ എന്നത് ഒരു ജീവനോപാധി എന്നതിലുപരി സാമൂഹിക നിർമിതിക്കുള്ള ഇടം കൂടിയാകുന്നുണ്ട്, കർഷകനും, മത്സ്യബന്ധനം ചെയ്യുന്നവനും, വീട്ടുജോലി ചെയ്യുന്നവനും എല്ലാരും ചെയ്യുന്നത് തൊഴിൽ തന്നെയാണ്, എല്ലാ തൊഴിലിനും അതിൻ്റെതായ മാന്യതയും സ്ഥാനവും നൽകാൻ എല്ലാവർക്കും കഴിയണം.
വലിയ ജോലി ചെയ്യുന്നവർ മാത്രമായാൽ സമൂഹം അതിൻ്റെ തുലനാവസ്ഥയിൽ സഞ്ചരിക്കാൻ കഴിയില്ല അതുകൊണ്ട് ഏതു തൊഴിൽ ആണെങ്കിലും നാം നമ്മുടെ നൂറുശതമാനവും നൽകി അർപ്പണ മനോഭാവത്തോടുകൂടി മുന്നോട്ടു പോകുക. ഓരോ തൊഴി ലാളികളും സാമൂഹത്തിൻ്റെ സുപ്രധാന ആണിക്കല്ലാണ്