മണ്ണിന്റെ കിനാവുകൾ പാഠപുസ്തക പ്രവർത്തനങ്ങൾ

July 29, 2025

ഇത്തിരി പൂവേ കുരുന്നു പൂവേ

മണ്ണിന്റെ കിനാവുകൾ

പ്രവർത്തനം : 4. ഓർത്തുചൊല്ലാം

കവിതയിൽ ആദ്യം പറഞ്ഞത് ഏത് പുവിനെക്കുറിച്ചാണ്? ഓരോ പൂവിനെക്കുറിച്ചും പറഞ്ഞ വരികൾ ഓർത്തു ചൊല്ലു.

കവിതയിൽ ആദ്യം പറഞ്ഞത് മുക്കുറ്റിയെക്കുറിച്ചാണ്.

മുക്കുറ്റി : ‘പൊൻവെയിലിൽ കുരുത്ത മുക്കുറ്റികൾ തുമ്പ : ‘പൂനിലാവു നുകർന്ന പൂത്തുമ്പികൾ’ ഇങ്ങനെ ഓരോ പൂവിനെക്കുറിച്ചും പറഞ്ഞ വരികൾ ഓർത്തുചൊല്ലു.

പ്രവർത്തനം : 5. പൂക്കളോടൊപ്പം പൂക്കൾ

മണ്ണിന്റെയോമൽക്കിനാവുകൾ പൂക്കൾ ജീവൻ പ്രേമപ്രതീക്ഷകൾ പൂക്കളെക്കുറിച്ച് കവിതയിൽ പൊതുവായി പറയുന്ന കാര്യ ങ്ങൾ കണ്ടെത്തിയെഴുതുക.

കവിതയുടെ ആദ്യം പലതരത്തിലുള്ള പൂക്കളെക്കുറിച്ചുള്ള വർണ്ണനകളാണ്. പിന്നീട് പൂക്കളുടെ മഹത്വമാണ് വാഴ്ത്തിപ്പാ ടുന്നത്. എല്ലാദിവസവും എത്രയോ പൂക്കളാണ് ഭൂമിയുടെ ക്കെളായി പിറക്കുന്നത്, ഭൂമിയുടെ മക്കളാണ് പൂക്കൾ എന്ന് കവി വിശ്വസിക്കുന്നു. ചില പൂക്കളുടെ കണ്ണുകളിൽ നീലാ കാശമുണ്ട്. മറ്റു ചില പൂക്കൾ വെള്ളത്തുള്ളികൾ കൊണ്ട് മാല ചാർത്തുന്നു. ചില പൂക്കൾ ഏതു ചൂടിലും വാടാതെ നിൽക്കു ന്നു. ഏതിരുട്ടിലും പുഞ്ചിരിക്കുന്ന പൂക്കളുമുണ്ട്. അവ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. പ്രേമവും പ്രതീക്ഷയും നൽകുന്നു.

പ്രവർത്തനം : 6. പൂക്കളും നമ്മളും

നീലവാനം മിഴികളിലുള്ളവർ നീർക്കണങ്ങളാൽ മാല ചാർത്തുന്നവർ ഏതു ചൂടിലും വാടാതെ നില്പവർ ഏതിരുട്ടിലും മന്ദഹസിപ്പവർ…… ഈ വരികളിൽ പൂക്കളുടെ സവിശേഷതകൾക്കൊപ്പം മറ്റെന്തെല്ലാം കാര്യങ്ങളാണ് പറയാനുള്ളത്? ചർച്ച ചെയ്‌ത് കുറിപ്പ് തയാറാക്കുക.

മാതൃക

നീലവാനം മിഴികളിൽ ഉള്ള പൂക്കളുണ്ട്. നിറം, വിശാലത, ഭംഗി എന്നിവയാണ് നീലവാനത്തിൻ്റെ സവിശേഷതകൾ. എല്ലാം കാണാനും അറിയാനുമുള്ള കുട്ടികളുടെ കൗതുകവും അത് നൽകുന്ന സൗന്ദര്യവുമാണ് നീലവാനം മിഴികളിലുള്ളത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

മഞ്ഞുതുള്ളികൾ വീണുകിടക്കുന്ന പൂക്കളുടെ ഭംഗിയാണ് നീർക്കണങ്ങളാൽ മാല ചാർത്തുന്നവർ എന്ന വരികളിലുള്ളത്. സങ്കടകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കുട്ടി കളെക്കുറിച്ചാണ് ഇവിടെ സൂചന.

ഏതു ചൂടിലും വാടാതെ നിൽക്കുന്ന പൂക്കളുണ്ട്. അതുപോലെ ഏതു പ്രതിസന്ധിയിലും തളരാതെ കരുത്തോടെ നിൽക്കുന്ന മനുഷ്യരുമുണ്ട്. ഇരുട്ടിൽ പുഞ്ചിരി തുകിനിൽക്കുന്ന പട്ടക്ക ളെക്കുറിച്ചാണ് അടുത്തയവരിയിൽ കവി പറയുന്നത്. ഏതു ദുഃഖത്തിനിടയിലും ജീവിതം വഴിമുട്ടി നിൽക്കുമ്പോഴും ചിരിയിലൂടെ അതിനെ മറികടക്കുന്നവരെയാണ് ഈ വരിക ളിൽ പറയുന്നത്. പൂക്കളിൽനിന്നും മനുഷ്യരിലേക്ക് പടരുന്ന താണ് കവിയുടെ ചിന്തകൾ എന്ന് കവിതാഭാഗത്തു നിന്നും മനസ്സിലാക്കാം.

Category: Class 5Malayalam