മണ്ണിന്റെ കിനാവുകൾ ; പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ
മണ്ണിന്റെ കിനാവുകൾ
പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ
7. ആസ്വാദനക്കുറിപ്പിലേക്ക്..
മണ്ണിന്റെ കിനാവുകൾ എന്ന കവിത ഇഷ്ടമായല്ലോ നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ ഉൾപ്പെടുത്തി താഴെ കൊടുത്ത മനോപടം പൂർത്തിയാക്കൂ.
✓സമാനാശയമുള്ള മറ്റു കവിതകളിലെ വരികൾ
✓കവിയെക്കുറിച്ച്
✓നിങ്ങൾക്കിഷ്ടപ്പെട്ട വരികൾ
✓പ്രധാനാശയങ്ങൾ
✓സവിശേഷപദങ്ങളും പ്രയോഗങ്ങളും
✓കവിതയുടെ കിനാവുകൾ
പരസ്പരസ്നേഹത്തിന്റെയും സഹകരണത്തിന്റെയും കരുതലിന്റെയും, പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്നവരുടെയു മൊക്കെ പ്രതികളാണ് ഈ കവിതയിലെ പൂക്കൾ. ഓരോ പുവും അവരുടെ ജീവിതം കൊണ്ട് നമുക്ക് സന്ദേശങ്ങൾ നൽകുന്നു. പ്രകൃതിയിൽ എല്ലാം പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന സൂചനയും കവിത നൽകുന്നുണ്ട്.
പ്രകൃതിയെക്കുറിച്ചും ഭൂമിയെക്കുറിച്ചും ധാരാളം കവിതകൾ എഴുതിയിട്ടുള്ള കവിയാണ് പി. മധുസൂദനൻ ഇദ്ദേഹത്തിന്റെ മണ്ണിൻ്റെ കിനാവുകൾ എന്ന കവിതയിൽ മണ്ണിൻ്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമായ പലതരം പൂക്കളെക്കു റിച്ചാണ് പറയുന്നത്. പ്രകൃതിസ്നേഹിയായ കവി വായനക്കാരിലേക്കും പ്രകൃതിസ്നേഹം പകർന്നുനൽകുന്നു. മണ്ണിന്റെ കിനാവുകളാണ് പൂക്കൾ മുക്കുറ്റി, തുമ്പ, ജമന്തി തുടങ്ങിയ പൂക്കളെക്കുറിച്ചാണ് കവി പറയുന്നത്. ഓരോ പുവിനേയും പ്രത്യേകമായി വിശേഷിപ്പിക്കുന്നു. പൊൻവെയി ലിൽ കുരുത്ത മുക്കുറ്റി, പുനിലാവു നുകർന്ന പുത്തുമ്പ എന്നിങ്ങനെയാണ് വിശേഷ ണങ്ങൾ. മനോഹരമായാണ് ഓരോ പൂവിനെയും അവതരിപ്പിക്കുന്നത്. വിശേഷ ണങ്ങളെല്ലാം പൂക്കൾക്കിണങ്ങുന്ന വയാണ്.
കവിതയുടെ പേരും അർഥപൂർണമാണ്. മണ്ണിൻ്റെ മക്കളാണ് പൂക്കൾ. മക്കളെക്കു റിച്ച് മണ്ണ് കിനാവ് കാണുന്നു. ജീവൻ്റെ പ്രേമവും പ്രതീക്ഷയുമാണ് പൂക്കൾ. ആരിലും സന്തോഷവും പ്രതീക്ഷയും സ്നേഹവും നിറയ്ക്കാൻ പൂക്കൾക്കു കഴിയും ധാരാളം പൂക്കൾ ഭൂമിയുടെ മക്കളായി നിത്യവും പിറക്കു ന്നുണ്ട്. ചില പൂക്കളുടെ കണ്ണുകളിൽ നീലാകാശമുണ്ട്. ചില പൂക്കൾ വെള്ളത്തുള്ളികൾ കൊണ്ട് മാലയണിയുന്നു. ചില പൂക്കൾ ഏതു ചൂടിലും വാടാതെ നിൽക്കുന്നു. മറ്റു ചിലത് ഏതിരുട്ടിലും പുഞ്ചിരിക്കുന്നു.
ആശയം, പ്രയോഗഭംഗി, മനോഹരമായ വർണനകൾ എന്നിവകൊണ്ടെല്ലാം സമ്പന്നമാണ് ഈ കവിത. ചുറ്റുപാടുകളെ നിരീക്ഷിക്കാനും പ്രകൃതിസ്നേഹം നിലനിർത്താനും നമ്മെ പ്രചോദിപ്പിക്കുന്ന കവിതയാണിത്. മണ്ണിൽ എല്ലാം ഇണങ്ങിക്കഴിയുമ്പോഴാണ് ഭൂമി സ്വർഗമായി മാറുന്നത്.
പാഠപുസ്തക പ്രവർത്തനം
8. ചുമർപ്പത്രിക തയാറാക്കാം
കവി പറഞ്ഞ കാര്യങ്ങളും നിങ്ങൾക്ക് അറിയാവുന്ന മറ്റു വിവരങ്ങളും കൂട്ടുകാർ വരച്ച ചിത്രങ്ങളുമെല്ലാം ചേർത്ത് ഞങ്ങളുടെ മുക്കുറ്റി, ഞങ്ങളുടെ ജമന്തി തുടങ്ങിയ പേരു കളിൽ ഓരോ ഗ്രൂപ്പിനും ഓരോ ചുമർപത്രിക തയാറാക്കാം, ക്ലാസിൽ പ്രദർശിപ്പിക്കാം.
നമുക്കും പൂക്കളാകാം എന്ന പ്രവർത്തനത്തിൽ നൽകി യിരിക്കുന്ന പൂക്കളുടെ വിവരങ്ങളും നിങ്ങൾ വരച്ച ചിത്രങ്ങളും ചേർത്ത് ചുമർപത്രിക തയാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കു
10. ഒരു തൈ നടാം……
പാഠപുസ്തകം പേജ് 12 ലെ കവിതാഭാഗം വായിക്കു. കവിതയിൽ എന്തെല്ലാം കാര്യങ്ങളാണ് പറയുന്നത്?
സുഗതകുമാരി എഴുതിയ മനോഹരമായ കവിതയാണ് ഒരു തൈ നടാം തൈ നടുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഇതിൽ പറയുന്നത്.
അമ്മയ്ക്കുവേണ്ടി നമുക്ക് ഒരു നൈ നടാം കൊച്ചുമക്കൾ
പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി 1972 മുതൽ എല്ലാവർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി
പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ തയാറാക്കാം,വ്യക്ഷത്തെ നട്ടുവളർത്താം,പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകൾ, ചിത്രങ്ങൾ ശേഖരിക്കാം,പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി തൈ നടാം. അമ്മയ്ക്കു വേണ്ടി എന്നു പറയുമ്പോൾ അമ്മയും ഭൂമിയും കടന്നുവരും വരാൻ പോകുന്ന തലമുറകൾക്കായി ഇന്ന് നാം തൈകൾ നടണം മനുഷ്യർക്കുവേണ്ടി മാത്രമല്ല കിളികൾക്കുവേണ്ടിക്കൂടിയാണ്
തൈകൾ നടുന്നതിനാൽ ഫലങ്ങളും തണലും തണുപ്പും ശുദ്ധ വായുവും മഴയും എല്ലാം നൽകുന്ന മരങ്ങൾ നല്ല ഭാവി ക്കുവേണ്ടി നാം നട്ടുവളർത്തണം എന്ന ആശയമാണ് കവയിത്രി പങ്കുവയ്ക്കുന്നത്. ആഗോളതാപനത്തിന് ഉത്തരം മരങ്ങൾ എന്ന മുദ്രാവാക്യം ഇവിടെ ഓർക്കാം.