പാഠപുസ്തകത്തിലെ ചോദ്യോത്തരങ്ങൾ; യൂണിറ്റ് 1 അധ്യായം 1

പാഠപുസ്തകത്തിലെ ചോദ്യോത്തരങ്ങൾ
3. രസികൻ പ്രയോഗങ്ങൾ
പാഠം വായിച്ചപ്പോൾ രസകരമായ ചില വാക്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകു മല്ലോ? മിന്നൽവേഗത്തിൽ തകാഹാഷി അവരെ കടന്നു മുകളിലേക്ക് പോയി.
വളരെപെട്ടെന്ന് എന്നു പറയാനാണ് മിന്നൽവേഗത്തിൽ എന്നു പ്രയോഗിച്ചിരി ക്കുന്നത്.
കരിമീൻ തടിയൻ ജീവനുള്ളത് പോലെ അങ്ങോട്ടും ഇങ്ങോട്ടും ഇളകി ആടാൻ തുടങ്ങും.സാധാരണ പറയുന്ന രീതിയിൽ അല്ലാതെ ഇതുപോലെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ധാരാളം വാക്യങ്ങൾ ഈ പാഠത്തിൽ ഉണ്ട്. അവ കണ്ടെത്തി എഴുതു.
കൂടുതൽ പ്രയോഗങ്ങൾ
നീളക്കൂടുതലുള്ളവരോ മുറംപോലെ പരന്ന കാലുകളു ളവരോ ആണെങ്കിൽ വെള്ളം കുടിച്ചതുതന്നെ.
ദാഹശമനത്തിന് വെള്ളം കുടിക്കുക എന്നാണ് ഈ പ്ര യോഗത്തിന്റെ ശരിയായ അർഥം എന്നാലിവിടെ ബുദ്ധി മുട്ടുക എന്ന അർഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്.
മറ്റുള്ളവർ കരിമീൻതടിയൻ്റെ വയറ്റിൽകിടന്നു നട്ടംതിരിയുമ്പോൾ തകാഹാഷി നൊടിനേരം കൊണ്ടു പുറത്തെത്തുകയായി.
മുന്നോട്ടുപോകാനാകാതെ പ്രയാസപ്പെടുക എന്നാ ണ് ഈ പ്രയോഗത്തിൻ്റെ ശരിയായ അർഥം. ഒരുവഴി യുമില്ലാതെ ഗതികെടുക എന്ന അർ ഥ ത്തിലാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.
4. ചേരുമ്പോഴും പിരിയുമ്പോഴും
‘ഒരപൂർവത’ എന്ന വാക്ക് നോക്കൂ. ഒരു അപൂർവത എന്നീ രണ്ടുപദങ്ങൾ ചേർന്നിരിക്കുന്നു.
ഇങ്ങനെ രണ്ടു വാക്കുകൾ ചേർത്ത് ഒറ്റവാക്കാക്കി എഴു തിയ മറ്റു പദങ്ങൾ പാഠത്തിൽനിന്ന് കണ്ടെത്തൂ. അവയെ മുകളിൽകൊടുത്ത രീതിയിൽ വെവ്വേറെ വാക്കുകളാക്കി എഴുതുകയും വേണം.
കൂടുതൽ മാതൃകകൾ
മറ്റെന്തിനും – മറ്റ്. എന്തിനും
കട്ടിയേറിയ – കട്ടി, എറിയ
ദൈർഘ്യമേറിയ – ദൈർഘ്യം, ഏറിയ
സമയമൊന്നും – സമയം, ഒന്നും
അവർക്കത് -അവർക്ക്, അത്
പങ്കെടുക്കാനാവാത്ത -പങ്കെടുക്കാൻ, ആവാത്ത
തിരിച്ചിറങ്ങുക -തിരിച്ച്, ഇറങ്ങുക
5.മത്സരങ്ങൾ അല്ലാത്ത കളികൾ
റ്റോമോയിലും നമ്മുടെ സ്കൂളുകളിലും നടക്കുന്ന കായിക മേളകളും മറ്റു പല കളികളും മത്സരങ്ങൾ ആണ്. അവയിൽ ജയവും തോൽവിയും ഉണ്ട്. നിങ്ങൾ ജയവും തോൽവിയും ഇല്ലാത്ത കളികൾ കളിക്കാറുണ്ടോ. കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും മറ്റെന്തിനുമെന്നതുപോലെ റ്റോമോയിലെ കായികമേളയ്ക്കു മുണ്ടായിരുന്നു ഒരപൂർവത.
എ) റ്റോമോ എലിമെൻ്ററിസ്‌കൂളിൽ വ്യത്യസ്‌തമായ പഠനരീതി കൊണ്ടുവന്ന കൊബായാഷി മാസ്റ്ററെ നിങ്ങൾക്കിഷ്ടമായോ? മാസ്റ്ററുമായി ഒരു അഭിമുഖം സംഘടിപ്പൽക്കാനാവ ശ്യമായ ഏതാനും ചോദ്യങ്ങൾ തയാറാക്കുക.
(കുറഞ്ഞത് നാലെണ്ണം )
ബി) എല്ലാ കായികഇനത്തിലും ഒന്നാമനായത് ആരായിരുന്നു
.ടോട്ടോചാൻ
. യാസ്വാക്‌പാൻ
.തകാഹാഷി
(എ) . മറ്റ് എലിമെന്ററി സ്‌കൂളുകളുടേതിൽ നിന്നും വ്യത്യസ്‌തമായ കായിക ഇനങ്ങളാണല്ലോ മാസ്റ്റർ റ്റോ മോയിൽ നടത്തുന്നത്. ഇങ്ങനെയൊരു തീരുമാനം എടുക്കാൻ എന്താണ് കാരണം?
വടംവലി മത്സരത്തിൽ കുട്ടികളോടൊപ്പം അധ്യാപ കരും ചേരുമ്പോൾ അവരുടെ പ്രതികരണം എങ്ങനെയാണ്?
മീൻവായിലൂടോട്ടം എന്ന പുതിയഇനം കളി ഉൾപ്പെ ടുത്താൻ കാരണം? കുട്ടികൾ ആ കളി എങ്ങനെ സ്വീകരിച്ചു?
ഇത്തരം വ്യത്യസ്തമായ പഠനരീതി കുട്ടികളുടെ കായിക മാനസിക ആരോഗ്യത്തെ വളർത്താൻ ഉതകുന്നതാണോ?
(ബി) തകാഹാഷി
2. ആസ്വാദനക്കുറിപ്പ്
(എ) നിങ്ങൾ പരിചയപ്പെട്ടിട്ടുള്ള അധ്യാപകരിൽനിന്നും ഏറെ വ്യത്യസ്തനാണ് കൊബായാഷി മാസ്റ്റർ. പാദഭാഗം വിലയിരുത്തി കഥാപാത്രനിരൂപണം തയാറാക്കു.