കോഴിക്കോട് കുണ്ടുങ്ങൽ ഗവൺമെൻറ് യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഐജുറ മറിയം കുറിക്കുന്നത്

കോഴിക്കോട് കുണ്ടുങ്ങൽ ഗവൺമെൻറ് യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഐജുറ മറിയം കുറിക്കുന്നത്
ഞാൻ ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ കുറെ ചേച്ചിമാരെ വഴിയിൽ കണ്ടു.എൻറെ യൂണിഫോം കണ്ട് അവർ എന്നോട് ചോദിച്ചു ഏത് സ്കൂളിലാണ് പഠിക്കുന്നത്. ഞാൻ അവരോട് മറുപടി പറഞ്ഞു : ഗവൺമെൻറ് സ്കൂളിലാണ് പഠിക്കുന്നത്.അത് കേട്ട അവരെല്ലാവരും ഉറക്കെ പരിഹസിച്ചു ചിരിച്ചു.
നീഗവൺമെൻറ് സ്കൂളിൽ പഠിച്ചാൽ ഇംഗ്ലീഷ് ഒന്നും സംസാരിക്കാൻ പറ്റുകയില്ല. ഗവൺമെൻറ് സ്കൂൾ വളരെ പഠിപ്പ് കുറവാണ് .ഞങ്ങൾ പഠിക്കുന്ന വലിയ ഉയർന്ന സ്കൂളിൽ പോയി പഠിക്കാൻ പറഞ്ഞു .ഇത് പറയാൻ എന്താണ് കാരണമെന്ന് ഞാൻ അവരോട് ചോദിച്ചു .
അവർ എന്നോട് പറഞ്ഞു: നീ വലുതായാൽ ഉയർന്ന ജോലിയും ശമ്പളവും ഉള്ള ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥനെ കല്യാണം കഴിച്ച് ജീവിത അവസാനം വരെ സുഖമായി ജീവിക്കാം ഞാൻ എൻറെ അഭിപ്രായം പറയട്ടെ ഇതിൽ എവിടെയാണ് മലയാളി പൊളിയാണെന്ന് പറയുന്നത് .
മലയാളി പൊളി അല്ല;പല കാര്യത്തിലും ഊളകളാണ് അതിനൊരുദാഹരണവും ഞാൻ പറയാം ഗവൺമെൻറ് സ്കൂളിൽ പഠിക്കുന്നത് നാണക്കേട്, ഗവൺമെൻറ് ഹോസ്പിറ്റലിൽ പ്രസവിക്കുന്നത് അതിലേറെ നാണക്കേട്, എന്നാൽ ഗവൺമെൻറ് ജോലിയുള്ള ഉദ്യോഗസ്ഥനെ വിവാഹം ചെയ്യുന്നതിന് ഒരു നാണക്കേടും ഇല്ല .
എനിക്ക് രണ്ടു വാക്ക് പറയാനുള്ളത് എൻറെ പ്രിയ ചേട്ടന്മാരോടാണ് . നിങ്ങൾക്ക് ഗവൺമെൻറ് ജോലി ഉണ്ടെങ്കിൽ ഗവൺമെൻറ് ഉദ്യോഗസ്ഥയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ പാടുള്ളൂ അതാണ് എൻ്റെ അഭ്യർത്ഥന അതാണ് ചേട്ടന്മാർക്കുള്ള അന്തസ്സ്
ഐജുറ മറിയം
Std : 5, ഗവൺമെൻറ് യുപി സ്കൂൾ കുണ്ടുങ്ങൽ കോഴിക്കോട്
