ഒമ്പതാം ക്ലാസ് മലയാളം മാതൃക ചോദ്യോത്തരങ്ങൾ

July 30, 2025

ഒമ്പതാം ക്ലാസ് മലയാളം മാതൃക ചോദ്യോത്തരങ്ങൾ

15. സമീപ പ്രദേശങ്ങളിലെ വിവിധതൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി തൊഴിലും സംതൃപ്തിയും എന്ന വിഷ യത്തിൽ അഭിമുഖം നടത്തുക?

16. പണി ചെയ്യാനുള്ള ശക്തിയും അതിനുള്ള ആഗ്രഹവുമുള്ള കാലത്തോളം മനുഷ്യൻ അത് ചെയ്യാൻ ഒരുങ്ങണം. ജീവിക്കുക എന്നതിനർത്ഥം അധ്വാനിക്കുക എന്നതാണ്. – (ജവഹർലാൽ നെഹ്റു)

ജോലി ചെയ്യുന്നതിലൂടെ നമ്മൾ നമ്മുടെ കഴിവുകൾ വികസിപ്പിക്കുകയാണ് നമ്മുടെ വ്യക്തിപ്രഭാവത്തിനു മാറ്റും അന്തസ്സും അത് കൂട്ടുകയും ചെയ്യുന്നു – (കെ പി കേശവമേനോൻ)

മുകളിൽ നൽകിയ നിരീക്ഷണത്തിലെ ആശയങ്ങൾ താരതമ്യം ചെയ്‌തു തൊഴിൽ വ്യക്തിത്വ വികാസനത്തിന് എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുക.

Answers

15.അഭിമുഖത്തിനുള്ള ചോദ്യങ്ങൾ

– ഏതു മേഖലയിലാണ് താങ്കൾ തൊഴിൽ ചെയ്യുന്നത്.

– എത്രവർഷമായി ഈ ജോലിയിൽ തുടരുന്നു ?

– മാനസികമായും ശാരീരികമായും ഈ അധ്വാന രീതിയോട് പൊരുത്തപ്പെടാൻ സാധിക്കുന്നുണ്ടോ ?

– എന്തുകൊണ്ട് ഈ തൊഴിൽ സ്വീകരിച്ചു?

. ഈ തൊഴിൽ ജീവിത രീതിയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ?

– തൊഴിൽ ഒന്നും ചെയ്യാതെ ഉള്ള ജീവിതത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ?

– തൊഴിൽ ചെയ്യുന്നത്തിലൂടെ സാമൂഹികമായ അംഗീകാരം ലഭ്യമാകുന്നുണ്ടോ?

– തൊഴിലിടം സുരക്ഷിതമാണോ ?

16.അധ്വാനത്തെക്കുറിച്ചുള്ള വളരെ കാമ്പുള്ള വാക്കുകളാണ് ജവഹർലാൽ നെഹ്‌റു സമൂഹത്തോട് പങ്ക് വെച്ചിരി ക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര ത്തിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സാന്നിധ്യമാണല്ലോ നെഹ്റു. നമ്മുടെ നാടിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവൻ തന്നെ പണയം വെച്ച് രാജ്യത്തിനു വേണ്ടി അധ്വാനിച്ചവരിൽ ഒരാൾ. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ വാക്കുകൾ കാലാതീതമായ ഊർജ്ജമാണ്.

‘പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന് മഹാനായ ഗാന്ധിജി പറഞ്ഞതോർക്കുക. ജീവിതം എന്നാൽ അധ്വാനം ആണെന്നും, ജീവിക്കുന്ന അത്രയും കാലം അധ്വനിക്കുക എന്നതും പരസ്‌പര പൂരകമായ വാക്കുകൾ ആണ്. ഏതൊരു മനുഷ്യനും എക്കാലത്തും സ്വീകാര്യമായ വാക്കുകൾ. ജീവിതത്ത കരുപ്പിടിപ്പിക്കാൻ അധ്വാനം അനിവാര്യമാണ്. നാം ഏതു മേഖലയിലാണോ നിൽക്കുന്നത്, വിദ്യർത്ഥികൾ ആണെങ്കിൽ തങ്ങളുടെ അധ്വാനശക്തിയും അത്മ സമർപ്പണവും ചെയ്യേണ്ടത് പഠനത്തിലാണ്.

എങ്കിൽ മാത്രമേ മികച്ച വിജയം സാധ്യമാക്കാൻ സാധിക്കുക യുള്ളു.മനുഷ്യൻ്റെ ജീവിത വിജയത്തിന്റെ താക്കോൽ അധ്വാനമാണ് നിരന്തരമായ അധ്വാനത്തിലൂടെ മാത്രമേ ജീവിതത്തെ കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുകയുള്ളു എന്ന് ജവഹർലാൽ നെഹറുവിൻ്റെ വാക്കുകളിലൂടെ തിരിച്ചറിയാൻ കഴിയും.

എന്നാൽ ശ്രീ. കെ.പി കേശവമേനോൻ്റെ വാക്കുകളാകട്ടെ ഒരു തൊഴിലിനെ നാം എങ്ങനെ സമീപിക്കണമെന്നും തൊഴിൽ നമുക്ക് എന്താണ് പ്രദാനം ചെയ്യുന്നതും എന്നുള്ളതിൻ്റെ വെളിപ്പെടുത്തലുകൾ ആണ്. ഏതൊരു കാര്യത്തിലും മനുഷ്യൻ്റെ സമീപനമാണ് പ്രധാനം എന്ന തിരിച്ചറിവ് കൂടി നൽകുകയാണ് ഇവിടെ.

ഒരു തൊഴിൽ എന്നത് കേവലം പണ സമ്പാദന മാർഗം മാത്രമല്ല അത് വ്യക്തിയുടെ പ്രതിഭയെ വികസിപ്പിക്കാൻ ഉള്ളത് കൂടിയാണ് എന്ന് തിരിച്ചറിയണം.നമ്മുടെ മാനസികവും ശാരീരികവും വൈകാരി കവുമായ പൊരുത്തപെടലുക ളിലൂടെയും താല്‌പര്യ പൂർവമുള്ളതും സ്വാഗതാ ർഹവുമായ ഇടപെടലു കളിലൂടെയാണ് അത് സാധ്യമാവുക യുള്ളു.ഒരു സമൂഹ ത്തിൽ ഒന്നും ചെയ്യാതെ സുഖലോലു പരായി ജീവിച്ചു പോകുക എന്ന നിലപാട് മുന്നോട്ടു വെക്കുന്നവർ തങ്ങളുടെ ജീവിതത്തെ സ്വയം നശിപ്പിച്ചു കളയുകയാണ്. എന്തു കൊണ്ടെന്നാൽ സമൂഹത്തിൽ ഒരിടവും മാന്യമായ ഇടപെട ലുകളും അംഗീകാരവും സാധ്യമാകണ മെന്നുണ്ടെങ്കിൽ നാം ഉറപ്പായും തന്നാൽ കഴിയും വിധമുള്ള തൊഴിലുകളിൽ ഏർപ്പെടേണ്ടതുണ്ട്. മനോഹരമായ ജീവിതത്തിന്റെ ആത്മ സംതൃപ്ത‌ി നിലനിൽക്കപെടുന്നത് മനുഷ്യൻ്റെ പരിശ്രമ ത്തിലാണ്.

 

Category: Class 9Malayalam