ഒമ്പതാം ക്ലാസ് മലയാളം മാതൃക ചോദ്യോത്തരങ്ങൾ

July 30, 2025

കേരള പാഠാവലി

ഒമ്പതാം ക്ലാസ് മലയാളം മാതൃക ചോദ്യോത്തരങ്ങൾ

13. തരിശുനിലങ്ങൾ എന്ന തലക്കെട്ട് കവിതയ്ക്കു എത്രമാത്രം അനുയോജ്യമാണ്

14 അച്യുതമ്മാമ എന്ന കഥാപാത്രത്തെ പാഠഭാഗത്തെ സവിശേഷതകൾ മുൻനിർത്തി നിരൂപണം ചെയ്യുക.

Answers

13.ഭൂമിയുടെ ജീവനറ്റ ഇടമാണ് തരിശു നിലങ്ങൾ. തരിശു നിലങ്ങൾ ഉർവരതയുടെ തീരമാക്കാൻ പണിപ്പെടുന്ന വരാണ് വേലക്കാർ. ജീവിതത്തിന്റെ തരിശു നിലം പച്ചപ്പ് പുതപ്പിക്കുന്നതിനാണ് വേലക്കാർ അഹോരാത്രം പണിപ്പെടുന്നത്. ജീവിതത്തിൻ്റെ ദാരിദ്ര്യവും പട്ടിണിയുടെ മൃതിയും മനുഷ്യ ജീവിതത്തിലെ ഊഷരതകളാണല്ലോ അവയില്ലാതാക്കാൻ വേലക്കാർ പണിപ്പെടുമ്പോൾ ഭൂമിയുടെ തന്നെ പച്ചപ്പാണ് നിലനിൽക്കുന്നത് അതുകൊണ്ട് തന്നെ തരിശു നിലങ്ങൾ എന്ന തലക്കെട്ട് കവി തിരഞ്ഞെടുത്തത് വളരെ അനുയോജ്യമാണ് അതുകൊണ്ട് തന്നെയാണ് കരിമുകിലിനോട് വേലക്കാരെ ഉപമിച്ചിരി ക്കുന്നത്. കരിമുകിൽ ഊഷര ഭൂമിയുടെ കുടിനീരാണല്ലോ.ചടുലമായ താളത്തിൽ വേലക്കാർ കടന്നു വരുമ്പോൾ തരിശുഭൂമി മൂരിനിവർത്തുകയാണ്, പച്ചപ്പിനായി കൊതി ക്കുന്ന ഭൂമിയുടെ മാറിടത്തിലേക്കു പ്രതീക്ഷയുടെ കിരണമാവുകയാണ് വേലക്കാർ.

14. അച്യുതമ്മാമ കഥയിലെ കേന്ദ്രകഥാപാത്രമാണ്.അച്യുത മ്മാമയുടെ പ്രകൃതം തിരക്കുള്ള കഥാനായകന് ഒരിക്കലും സ്വീകാര്യമായതല്ല രണ്ടു തലമുറകൾ തമ്മിലുള്ള അന്തരമാണ് ഈ കഥയിലുടനീളം കാണാൻ സാധിക്കുക. അച്യുതമ്മാമയുടെ സ്വഭാവരീതി കഥയുടെ തുടക്കത്തിൽ തന്നെ കഥാനായകൻ പറഞ്ഞുവെയ്ക്കുണ്ട്. ഒന്നും ഒതുക്കി പറയുന്ന ശീലം അച്യുതമ്മാമയ്ക്കു ഇല്ല പരത്തി വിശദീ കരിച്ചു ഒന്നിൽ നിന്ന് തുടങ്ങി ഓർത്തോർത്തു പറയണം: അമ്മാമയ്ക്കു. എന്നാൽ കഥയിലുടനീളം തൻ്റെ നേരങ്ങളെ അളന്നു തിട്ടപെടുത്തി ജീവിക്കുന്ന കഥാനായകൻ്റെ ഇപ്പോളത്തെ സാഹചര്യത്തിന് അമ്മാമയുടെ കഥകൾക്കു ചെവികൊടുക്കാൻ നേരമില്ല.കഥാനായകന് അച്ഛന് പകരമായവനാണ് അമ്മാമ തൻ്റെ അമ്മയുടെ അതെ മുഖച്ചായ ഉള്ളയാൾ തൻ്റെ ബാല്യങ്ങൾക്കു ഉത്സവ പറമ്പിലെ നിറങ്ങൾ പകർന്നയാൾ തൻ്റെ തമാശകൾക്ക് അമിട്ട് പൊട്ടുമ്പോലെ ചിരിച്ചു തിമിർത്തയാൾ അദ്ദേഹത്തിന് ഇപ്പോൾ വേണ്ടത് തൻ്റെ രണ്ടു മണിക്കൂറാണ് അതിനായി അയാൾ മൂന്ന് നാല് നേരം വരികയും ചെയ്‌തു.എന്നിട്ടൊടുവിൽ പരത്തി പറയേണ്ടതെല്ലാം രണ്ടു മണിക്കൂറിൽ പറഞ്ഞു തീർക്കേണ്ടവയെല്ലാം രണ്ടു വരികളിൽ ഒതുക്കി വെയ്ക്കുകയായിരുന്നു അദ്ദേഹം.

Category: Class 9Malayalam