സ്വദേശ് മെഗാ ക്വിസ് മാതൃകാ ചോദ്യോത്തരങ്ങൾ HS School level

കേരള പ്രദേശ് സ്കൂൾ ടിച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിൽ
സ്വദേശ് മെഗാ ക്വിസ് 2023
HS വിഭാഗം – സ്കൂൾതലം
1.സ്വാതന്ത്ര്യസമരത്തെ ജ്വലിപ്പിച്ച മുദ്രാവാക്യങ്ങൾ ആയിരുന്നു ക്വിറ്റിന്ത്യ, സൈമൺ കമ്മിഷൻ ഗോബാക്ക് എന്നിവ ഈ മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാവ് ആര്?
യൂസഫ് മെഹറലി
2. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ ഇന്ത്യക്കാരിയായ പ്രസിഡണ്ട് ആര് ?
സരോജിനി നായിഡു
3.ഗാന്ധിജിയുടെ ഇടപെടലിലൂടെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയൻ ആര് ?
കെ പി ആർ ഗോപാലൻ
4. 2023 ജൂണിൽ അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന്റെ പേര് ?
ബിപോർജോയ്
5. കോൺഗ്രസിന്റെ ജനകീയ നേതാക്കളിൽ ഒരാളായിരുന്ന സുഭാഷ് ചന്ദ്രബോസിൻ്റെ ആത്മകഥയുടെ
പേരെന്ത് ?
ദി ഇന്ത്യൻ സിഗിൾ
6. “വരിക വരിക സഹജരെ സഹനസമര സമയമായ്” കേരളത്തിലെ ഉപ്പുസത്യാഗ്രഹ പോരാളികളെ ആവേശം കൊള്ളിച്ച ഈ ഗാനം രചിച്ചത് ആര്?
അംശി നാരായണപിള്ള
7.UNO ആദ്യമായി ദുഃഖസൂചകമായി പതാക താഴ്ത്തി കെട്ടിയത് ആരുടെ മരണവുമായി ബന്ധപ്പെട്ട് ആണ് ?
മഹാത്മ ഗാന്ധി
8. “പഠിക്കൂ, പോരാടു, സംഘടിക്കൂ ” ആരുടെ വാക്കുകളാണിത് ?
Dr.ബി ആർ അംബേദ്‌കർ
9. സ്വാതന്ത്ര്യസമര പോരാളികൾക്ക് കടുത്ത ശിക്ഷ നൽകി കപ്രസിദ്ധമായ ജയിലായിരുന്നു കാലാപാനി. ഇത് എവിടെയാണ്?
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
10.രാജ്യത്തിന്റെ പേര് സ്റ്റാമ്പിൽ അച്ചടിക്കാത്ത ഒരേ ഒരു രാജ്യം ?
ഇംഗ്ലണ്ട്
11. നമ്മുടെ അഭിമാനമായ ത്രിവർണ പതാക രൂപകൽപ്പന ചെയ്ത വ്യക്തി?
പിങ്കലി വെങ്കയ്യ
12. ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?
ദാദാഭായ് നവറോജി
13. രണ്ടു നൂറ്റാണ്ടോളം ഇന്ത്യ അടക്കി ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണത്തിന് ഇന്ത്യയിൽ അടിത്തറയിട്ട യുദ്ധം ഏത് ?
പ്ലാസി യുദ്ധം (1757)
14. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ചത് ആര് ?
ഇർവിൻ പ്ര
15. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ രൗണ്ട് ബാറ്റൺ ആയിരുന്നു എങ്കിൽ അവസാനത്തെ ഗവർണർ ജനറൽ ആരായിരുന്നു ?
സി.രാജഗോപാലാചാരി
16.ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയ വ്യക്തി?
സ്വാമി ദയാനന്ദ സരസ്വതി
17.മ്യൂറൽ പഗോഡ എന്ന അപരനാമത്താൽ അറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ?
ശ്രീപത്മനാഭസ്വാമി ക്ഷേത്രം
18. പ്രൈംമിനിസ്റ്റേർസ് ട്രോഫി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വള്ളംകളിയുടെ ഇപ്പോഴത്തെ പേരെന്ത് ?
നെഹ്റു ട്രോഫി വള്ളംകളി
19. ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഇഷ്ടസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര് ?
അബ്ബാസ് തിയാബ്ജി
20. സ്വാതന്ത്ര്യം ലഭിയ്ക്കുമ്പോൾ ഇന്ത്യയിൽ എത്ര നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു ?
563
Tie break
21. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
മൗലാന അബ്ദുൽ കലാം ആസാദ്.
22. ക്വിറ്റിന്ത്യാ പ്രമേയം തയ്യാറാക്കിയത് ആര് ?
ജവഹർലാൽ നെഹ്റു
23. ഇന്ത്യയിൽ 1946 ൽ നാവിക കലാപം നടന്നതെവിടെ ?
മുംബൈ
24. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി?
സി. രാജഗോപാലാചാരി
25. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല കേരളത്തിനടുത്താണ് . ഏതാണ് ജില്ല ?
മാഹി