സംസ്ഥാന സ്കൂൾ വെയ്റ്റ് ലിഫ്റ്റിംഗ് മൽസരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി

സംസ്ഥാന സ്കൂൾ വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനവുമായി മുഹമ്മദ് സാഹിദ്
പാലക്കാട് :
മരുതറോഡ് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എഫ് ടി സി പി കോഴ്സിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ മാസ്റ്റർ മുഹമ്മദ് സാഹിദ് തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ വെയ്റ്റ് ലിഫ്റ്റിംഗ് മൽസരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി വെങ്കല മെഡൽ കരസ്ഥമാക്കി .
മണ്ണാർക്കാടിൽ നടന്ന ജില്ലാ സ്കൂൾ പവർ ലിഫ്റ്റിംഗ് മൽസരത്തിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുഹമ്മദ് സാഹിദിന് സ്കൂളിലെ അദ്ധ്യാപകരും , PTA അംഗങ്ങളും , വിദ്യാർത്ഥി വിദ്യാർത്ഥിനികളും സ്നേഹപൂർവ്വം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
