യോഗ്യതയുണ്ട് അംഗീകാരമില്ല :ദുരിതത്തിൽ നൂറു കണക്കിന് പ്രൈമറി അധ്യാപകർ 

February 26, 2026

യോഗ്യതയുണ്ട് അംഗീകാരമില്ല :ദുരിതത്തിൽ നൂറു കണക്കിന് പ്രൈമറി അധ്യാപകർ

കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജഞo കൊട്ടിഘോഷിക്ക പെടുമ്പോഴും ഒരു കൂട്ടം അധ്യാപകർ വര്ഷങ്ങളായി അൺ ഇക്കണോമിക്ക് എന്ന ലേബലിൽ കടുത്ത ദുരിതത്തിൽ. 2011 മുതൽ സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി സ്കൂളിൽ നിയമിതാരായ അധ്യാപകാരാണ് ശമ്പളമോ നിയമന അംഗീകാരമോ ഇല്ലാതെ പ്രതിസന്ധി യിയത്.

റിട്ടയർമെന്റ്, രാജി, മരണം തുടങ്ങിയ ഒഴിവുകളിലേക്ക് സർക്കാർ നിഷ്കർഷി ക്കുന്ന എല്ലാ യോഗ്യതക ളോടു കൂടി നിയമിതാരായവർ ആണ് ഇവർ എന്നാൽ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറവേണെന്ന കാരണം പറഞ്ഞു സർക്കാർ ഇവർക്കു നിയമനഗീകാരം നൽകാൻ തയ്യാറായിട്ടില്ല.

നിലവിൽ ഏപ്രിൽ മെയ്‌ മാസങ്ങളിൽ വേതനം ലഭിക്കാത്തത് കുടുംബങ്ങളെ പട്ടിണിയിലാക്കുന്നു.

വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഈ അധ്യാപകർ നേരിടുന്നത് കടുത്ത മനുഷ്യവകാശ ലംഘനമാണ്.

സ്ഥിരം തസ്തികളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് ലഭിക്കുന്ന മെഡി സെപ്പ്, ആരോഗ്യഇൻഷുറൻസ് പ്രസവാവധി ആനുകൂല്യങ്ങൾ എന്നിവ ഇവർക്ക് ലഭിക്കുന്നില്ല.

പലരും നിലവിൽ പ്രഥമാ ധ്യാപകരായി സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും അംഗീകാരം ലഭിക്കാതെ വിരമിക്കേണ്ട അവസ്ഥയിലാണ്.

മറ്റു അധ്യാപകർ ചെയ്യുന്ന അതേ ജോലികളും ഉത്തരവാദിത്തങ്ങളും ഇവർക്കുണ്ടെങ്കിലും ഇവരിന്നും താൽകാലിക ജീവനക്കാർ ആണ്.

എല്ലാ യോഗ്യതയുണ്ടായിട്ടും ഒരു സുരക്ഷിതവും ഇല്ലാതെ ജോലി ചെയ്യേണ്ടിവരുന്നത് ഇവരെ മാനസികമായി തളർത്തുന്നുണ്ട്. പതിനാലു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് അർഹമായ വേതനവും ആനുകൂല്യങ്ങളും ലഭിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനാണ് ഈ അധ്യാപകരുടെ തീരുമാനം.

Category: Current News