മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി

August 03, 2025

മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി

പ്രകാശ് രാജ്

പാഠപുസ്തകത്തിലെ ചോദ്യോത്തരങ്ങൾ

1.മകൾക്ക് മാത്യഭാഷ അറിയാതിരുന്നത് ലേഖകനിൽ കോപവും ഉൽക്കണ്ഠയും നിറച്ചത് എന്തുകൊണ്ടായിരിക്കും? കണ്ടെത്തി അവതരിപ്പിക്കുക.

Answer

മാത്യഭാഷ നിർബന്ധമായും പഠിക്കണമെന്ന് ശഠിക്കുന്ന ആളാണ് ലേഖകൻ. അദ്ദേഹത്തിൻ്റെ മകൾ മഹാബലിപുരം എന്ന ഗ്രാമത്തിലെ വഴിയോരത്തുള്ള ഒരു പച്ചക്കറിക്കടയിൽ ചെല്ലുന്നു. കടയി ലുണ്ടായിരുന്ന വൃദ്ധയോട് ആവശ്യമുള്ള പച്ചക്കറികളുടെ പേര് ഇംഗ്ലീഷിൽ പറഞ്ഞ് ആവശ്യപ്പെടുകയാണ്. വ്യദ്ധയ്ക്ക് അത് മനസ്സിലാകാതെ വന്ന പ്പോൾ പച്ചക്കറികൾ തൊട്ടുകാണിച്ച് വാങ്ങുന്നു. ഇതു കണ്ടപ്പോഴാണ് ലേഖകന് കോപം ഉണ്ടാകുന്നത്. തൻ്റെ മകൾ മാത്യഭാഷ ശരിക്കും പഠിച്ചില്ലെങ്കിൽ എന്താകും അവളുടെ അവസ്‌ഥ എന്നോർത്തപ്പോൾ അദ്ദേഹത്തിന് ഉൽക്കണ്‌ഠ തോന്നി. മകളെ സ്‌കൂളിൽ ചേർത്തപ്പോൾ ഭാവിയിൽ പ്രയോ ജനമുണ്ടാകുമെന്നോർത്ത് ഹിന്ദി, ഫ്രഞ്ച് തുടങ്ങിയ അന്യഭാഷകളാണ് മാത്യഭാഷയ്ക്കുപകരം പഠിപ്പിച്ചത്. മാത്യഭാഷയുടെ മാധുര്യം എൻ്റെ മകൾ അറിഞ്ഞില്ലല്ലോ എന്ന തായിരുന്നു അദ്ദേഹത്തിൻ്റെ ഉത്കണ്‌ഠയ്ക്കും കോപത്തിനും കാരണം.

2. “മഴയില്ലാതെ തടാകങ്ങളും പുഴകളും വറ്റിപ്പോയിക്കൊണ്ടി രിക്കുന്ന നമ്മുടെ മണ്ണിൻ്റെ മക്കൾ ‘റെയ്ൻ റെയ്ൻ ഗോ എവേ’ എന്നു പാടാമോ? അവർ പാടേണ്ടത്, എങ്ങോട്ടു പോകുന്നു മേഘമേ നിൽക്കുക ഞങ്ങൾക്കു നാലിറ്റു വെള്ളം പകരുക എന്നല്ലേ?” ലേഖകന്റെ ഈ ചോദ്യങ്ങൾ നിങ്ങളിൽ ഉണർത്തുന്ന ചിന്തകൾ എന്തെല്ലാം? യുക്തിപൂർവം സമർഥിക്കുക.

Answer

ഭാഷയ്ക്ക് ദേശവുമായി, ചുറ്റുപാടുകളു മായി, പരിസ്‌ഥിതിയുമായി കാലാവസ്‌ഥയു മായി എല്ലാം ബന്ധമുണ്ട്. ഒരു നാടിൻ്റെ വിചാരധാരയെ, ജീവിതത്തെ നമ്മുടെ ബന്ധങ്ങളെ ഒക്കെ അടയാളപ്പെടുത്തു ന്നത് മാത്യഭാഷയിലാണ്. നമ്മുടേതല്ലാത്ത ഭാഷയെ ഒരു ചിന്തയും കൂടാതെ നാം സ്വീകരിച്ചപ്പോൾ നമ്മുടെ ബന്ധങ്ങളും ആ രീതിയിൽ മാറിപ്പോയി. ഇളയച്ഛൻ, ഇളയമ്മ ഇതെല്ലാം അങ്കിളും ആൻ്റിയുമായി. ഇംഗ്ലണ്ടിൽ ജനിച്ച് വെയിൽ കാണാതെ വളർന്ന കുട്ടികൾ ‘റെയ്ൻ റെയ്‌ൻ ഗോ എവേ’ എന്നു പാടുമ്പോൾ, മഴയെ പറഞ്ഞുവിടുമ്പോൾ അതിന് അർഥമുണ്ട്. കാരണം അവരുടെ ജീവിതവുമായി ആ കവിതയ്ക്ക് ബന്ധമുണ്ട്. മഴയില്ലാതെ തടാകങ്ങളും പുഴകളും വറ്റിക്കൊണ്ടിരി ക്കുന്ന സന്ദർഭത്തിൽ നമ്മൾ ആ പാട്ട് പാടുന്നതിൽ അർഥമില്ല എന്നാണ് പ്രകാശ്‌രാജ് പറയുന്നത്. നമ്മൾ പാടേണ്ടത് ‘എങ്ങോട്ടു പോകുന്നു മേഘമേ നിൽക്കുക ഞങ്ങൾക്കു നാലിറ്റു വെള്ളം പകരുക’ എന്നാണ്. ഇതുപോലെ നാം ഉപയോഗിക്കുന്ന ഭാഷയ്ക്ക് നമ്മുടെ ജീവിതാനുഭവങ്ങ ളുമായി ആഴത്തിലുള്ള ബന്ധമുണ്ടാകണമെന്നാണ് പ്രകാശ്‌രാജ് അഭിപ്രായപ്പെടുന്നത്. ഈ ബന്ധം നഷ്‌ടപ്പെടുമ്പോൾ നമ്മുടെ ഉള്ളിലെ മാത്യഭാഷ മരിക്കുന്നു.

continue