ഭിന്നശേഷി സംവരണ നിയമനം പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം

October 31, 2025

ഭിന്നശേഷി സംവരണ നിയമനം പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം

ആലപ്പുഴ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനം നടപ്പാക്കുന്നതിനായി മാനേജർമാർ സംവരണ നിയമനത്തിനായി വിട്ടുനൽകിയ തസ്തികയുടെ വിവരവും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്നും ലഭ്യമായിട്ടുള്ള ഉദ്യോഗാർത്ഥികളുടെ  വിവരവും സമന്വയ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം.അതിനായി ലഭ്യമാക്കിയിട്ടുള്ള സമന്വയ പോർട്ടലിന്റെ ലിങ്ക് ആണ് ഇതോടൊപ്പം നൽകുന്നത്. http://samanwaya.kite.kerala.gov.in

ഉദ്യോഗാർത്ഥികൾക്ക് അവർക്ക് ലഭിച്ചിട്ടുള്ള മൊബൈൽ നമ്പർ മൊബൈലിൽ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുകയും സർട്ടിഫിക്കറ്റുകളും മറ്റും പ്‌ലോഡ് ചെയ്യുകയും ചെയ്യേണ്ടതാണ്.

ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഏറ്റവും അടുത്തുള്ള ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ബന്ധപ്പെടാം. (ബന്ധപ്പെടേണ്ട നമ്പര്‍ സമന്വയ സൈറ്റില്‍ ലഭ്യമാണ്]. പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Category: Current News