പൊതു വിജ്ഞാനം- General Knowledge Part 1

July 23, 2025

പൊതു വിജ്ഞാനം

General Knowledge

വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയത്:

ജീവകം B5-ന്റെ രാസനാമം?പാൻ്റോതെനിക് ആസിഡ്

ജീവകം A- യുടെ രാസനാമം?

റെറ്റിനോൾ

കൊബാൾട്ട് അടങ്ങിയ ജീവകം?

ജീവകം B 12

ആന്റിപെല്ലഗ്ര വിറ്റാമിൻ എന്നറിയപ്പെടുന്നത്?

വിറ്റമിൻ B3

ജീവകം B3- യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം ഏത്?

പെല്ലഗ്ര

സൗരയുഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞൻ ആര്?കോപ്പർനിക്കസ്

സൂര്യന്റെ ദൃശ്യമായ പ്രതലം ഏതു പേരിലാണ് അറിയപ്പെടുന്നത്?ഫോട്ടോസ്ഫിയർ

ഒരു ഉപഗ്രഹം മാത്രമുള്ള സൗരയൂഥത്തിലെ ഏക ഗ്രഹം ഏത്?

ഭൂമി

സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ഏത്?

ബുധൻ

സൂര്യനോട് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ ഗ്രഹം ഏത്?

ശുക്രൻ

2025 ജൂലൈയിൽ ഇന്ത്യൻ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത അംഗങ്ങൾ?

സി.സദാനന്ദൻ മാസ്റ്റർ (കേരളം)

 ഹർഷ വർധൻ ശൃംഗ്ല

 ഉജ്ജ്വൽ നിഗം

 മീനാക്ഷി ജെയ്ൻ

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ആരായിരിക്കും?

സോണാലി മിശ്ര

2025ലെ വിംബിൾഡൺ പുരുഷ ഡബിൾസ് കിരീടം നേടിയ സഖ്യം ഏതാണ്?

ജൂലിയൻ കാഷ് & ലോയ്ഡ് ഗ്ലാസ്പൂൾ

 IAU ൻ്റ (International Astronamical union) ഉൽക്കാപഠന നേതൃത്വ സമിതിയിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ?

അശ്വിൻ ശേഖർ

 ‘ഓപ്പറേഷൻ സിന്ദൂർ: A tribute – The red mark of duty’ എന്ന ചിത്രം വരച്ചത്?

ചന്ദ്രനാഥ് ദാസ്

 മുംബൈയിലെ കാർണാക് പാലത്തിൻ്റെ പുതിയ പേര്?

സിന്ദൂർ പാലം

2025 ൽ പുറത്തുവിട്ട 2024-25 വർഷത്തെ ഏറ്റവും മികച്ച 10 ടൂറിസം സമ്പദ് വ്യവസ്ഥകളിൽ ഒന്നാമതുള്ളത്?

അമേരിക്ക

2nd – ചൈന

3rd – ജർമ്മനി

8th – ഇന്ത്യ

2025 ഫിഫ ക്ലബ്ബ് ലോകകപ്പ് ജേതാക്കൾ?

 ചെൽസി