പൊതുവിജ്ഞാനം General Knowledge Part IV

General Knowledge
പൊതു വിജ്ഞാനം
Part 4
വിവിധ മേഖലയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള പൊതു വിജ്ഞാനം ചോദ്യോത്തരങ്ങൾ
മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം?
സെറിബെല്ലം
വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം ?
തലാമസ്
ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം?
മെഡുലാ ഒബ്ലോംഗേറ്റ
തലച്ചോറിനെ കുറിച്ചുള്ള പഠനം?
ഫ്രിനോളജി
തലയോട്ടിയെ കുറിച്ചുള്ള പഠനം? ക്രേനിയോളജി
തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം?
കപാലം (ക്രേനിയം)
തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞുകാണുന്ന സ്തരം?
മെനിഞ്ചസ്
മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം?
സെറിബ്രോസ്‌പൈനൽ ദ്രവം
വിശപ്പ്, ദാഹം എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം?
ഹൈപ്പോതലാമസ്
ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം?
സെറിബ്രം
കൃത്രിമ നാരുകൾ, പ്ലാസ്റ്റിക്കുകൾ എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന പഠനം?
പോളിമർ കെമിസ്ട്രി
ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
ജോൺ ഡാൽട്ടൺ
ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചത്?
റുഥർഫോർഡ്
ആറ്റം മാതൃക തയ്യാറാക്കിയത് ആരാണ്?
നീൽസ് ബോർ
പ്രകാശത്തിന് ഏറ്റവും വേഗതയുള്ള മാധ്യമം ?
ശൂന്യത
പ്രകാശത്തിൻറെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?
ഐസക്ക് ന്യൂട്ടൻ
സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നിറം?
മഞ്ഞ
തരംഗ ദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ വർണ്ണം? വയലറ്റ്
തരംഗ ദൈർഘ്യം കൂടുതലും ആവൃത്തി കുറവുമായ വർണ്ണം? ചുവപ്പ്
എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന വർണ്ണം?
വെള്ള