പത്ത് വർഷം പിന്നിട്ടിട്ടും ദുരിതം തീരാതെ നോഷണൽ അധ്യാപകർ

പത്ത് വർഷം പിന്നിട്ടിട്ടും ദുരിതം തീരാതെ നോഷണൽ അധ്യാപകർ
കോഴിക്കോട് :
2016 മുതൽ 2021 വരെയുള്ള കാലയളവിൽ കേരളത്തിലെ വിവിധ എയ്ഡഡ് സ്കൂളുകളിൽ അധിക തസ്തിക, വിരമിക്കൽ, സ്ഥാനക്കയറ്റം തുടങ്ങിയ വിവിധ തസ്തികകളിൽ നിയമനം നേടിയ അധ്യാപകർക്ക് നിയമന തീയതി മുതൽ സേവനകാലയളവ് പരിഗണിച്ച് നോഷണ ലായി (സാങ്കൽപ്പികം) നിയമ നാംഗീകാരം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവി ച്ചിരുന്നു.
നിയമനാംഗീകാരം നോഷണല്‍ ആയതിനാല്‍ ഈ കാലയളവിൽ ജോലി ചെയ്ത അധ്യാപകർക്ക് ശമ്പളം ലഭിച്ചില്ല. സ്കൂളുകളിൽ വിദ്യാർത്ഥികളുടെ വർദ്ധനവ് മൂലമുണ്ടാകുന്ന തസ്തിക കളിൽ 1:1 അനുപാതം പാലിക്കണമെന്ന നിയമത്തിൽ സുപ്രീംകോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസിന്റെ അന്തിമവിധിക്ക് അനുസൃതമായി നടപ്പിലാക്കാമെന്ന് മാനേജർമാർ എഴുതി നൽകിയാൽ നിയമന തീയതി മുതൽ അംഗീകാരം നൽകാമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞുവെങ്കിലും ആ കാലയളവിലെ സാമ്പത്തിക ആനുകൂ ല്യങ്ങൾ നോഷണലായിരി ക്കുമെന്ന് (സാങ്കൽപ്പികം) കൂട്ടിചേർത്തതാണ് മുവ്വായിരത്തോളം വരുന്ന അധ്യാപകരെ ദുരിതത്തിലാക്കിയത്. ചെയ്ത ജോലിക്കുള്ള വേതനം മൗലികാവകാശമാ ണെന്നിരിക്കെ നിയമനാംഗീകാരം നേടി 5 വർഷം പിന്നിട്ടിട്ടും സർക്കാറിലേക്ക് പല തവണ നിവേദനം നൽകിയിട്ടും സർക്കാർ ഈ കാലയളവിലെ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് അധ്യാപകരെ സംബന്ധിച്ച് വലിയ ദുരിതമാണ് സമ്മാനിച്ചത്. ചെയ്ത ജോലിക്ക് വേതനം നേടിയെടുക്കും വരെ സമരം ചെയ്യേണ്ട ദുരവസ്ഥയിലാണ് മുവ്വായിരത്തോളം വരുന്ന അധ്യാപകർ. നോഷണൽ അധ്യാപകർ നേരിടുന്ന ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ഭരണ പക്ഷ അധ്യാപക സംഘടന സംസ്ഥാന സമ്മേളനത്തിൽ പ്രമേയം അവതരിപ്പിചെങ്കിലും സർക്കാർ അനുകൂല തീരുമാനം എടുത്തിട്ടില്ല. സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ അനൂകൂലമായ തീരുമാനം കൈകൊള്ളാൻ വരുന്ന ശനിയാഴ്ച മുവ്വായിരത്തോളം അധ്യാപക രും അവരുടെ കുടുംബാംഗങ്ങളും തിരുവനന്തപുരത്ത് ഡി ജി ഇ ധർണ്ണക്ക് ഒരുങ്ങുകയാണ്.
