പഠന കാലത്ത് വിമാനത്തിൽ സഞ്ചരിക്കണമെന്ന വിദ്യാർഥികളുടെ സ്വപ്നം സലഫമായ സന്തോഷത്തിലാണ് ഇവർ

വിമാനത്തിൽ സഞ്ചരിക്കണം ഒത്തൊരുമി ച്ചപ്പോൾ സ്വപ്നം യാഥാർഥ്യമായി
പഠന കാലത്ത് വിമാനത്തിൽ സഞ്ചരിക്കണമെന്ന വിദ്യാർഥികളുടെ സലഫമായ സന്തോഷത്തിലാണ് എറണാകുളം പൊന്നാരിമംഗലം എച്ച്. ഐ. എച്ച്. എസ് സ്കൂളിലെ വിദ്യാർഥികൾ
രക്ഷകർത്താക്കളും അധ്യാപകരും രക്ഷകർതൃ സമിതിയും ഒത്തൊരുമിച്ചപ്പോഴാണ് ഈ സ്വപ്നം യാഥാർഥ്യമായത്.
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നാണ് ഫ്ലയിറ്റിൽ കരിപ്പുർ എയർ പോർട്ടിൽ എത്തുകയും തുടർന്ന് പ്ലാനിറ്റോറിയം, കോഴിക്കോട് ബീച്ച് എന്നിവ സന്ദർശിച്ച് ട്രെയിനിൽ കുട്ടികൾ എറണാകുളത്തേക്ക് തിരിച്ചു.
വിനോദയാത്ര വിമാനയാത്ര എന്ന പേരിൽ നടത്തിയ ഹൈബി ഈഡൻ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അക്വലിൻ ലോപ്പസ് ,സ്കൂൾ മാനേജർ ഷാജഹാൻ വി എ ,ഹെഡ്മിസ്ട്രസ് രശ്മി എം ഡി, പി ടി എ പ്രസിഡന്റ് അബ്ദുറഷീദ് പി എ. ടൂർ കൺവീനർ താഹ എ എം, സ്റ്റാഫ് സെക്രട്ടറി അനസ് എഎ, വിദ്യാർത്ഥി പ്രതിനിധി സുഹത എന്നിവർ സംസാരിച്ചു.
