നാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷക്ക് വിജയ തുടർച്ച

January 15, 2026

നാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷക്ക് വിജയ തുടർച്ച

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ പിണങ്ങോടിലെ ഹെമിൻ സിഷക്ക് ഗസൽ ആലാപനത്തിൽ തുടർച്ചയായി നാലാം വർഷവും എ ഗ്രേഡിൻ്റെ വിജയ തിളക്കം.

പെൺകുട്ടികളുടെ എച്ച് എസ് എസ് മാപ്പിളപ്പാട്ട് മത്സരത്തിലും എ ഗ്രേഡ് നേട്ടം കൈവരിച്ചു. തുടർച്ചയായി മൂന്നാം വർഷമാണ് മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് നേടുന്നത്. എച്ച് എസ് എസ് ഒപ്പനയിൽ തുടർച്ചയായി നാലാം വർഷമാണ് ഹെമിൻ സിഷ മത്സരിക്കുന്നത്.

ജ്യേഷ്ഠ സഹോദരി ഡോ : റഷ അഞ്ജല 2015 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു. പിതാവ് അബ്ദുൾ സലാം ഡബ്ല്യു ഒ എച്ച് എസ് എസ് പിണങ്ങോടിലെ പ്രധാന അധ്യാപകനാണ്. മാതാവ് മറിയം ജി എച്ച് എസ് തരിയോടിലെ അധ്യാപികയാണ്.

Category: Current News