ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അവസരം

നാഷണൽ ആയുസ്സ് മിഷൻ ഇടുക്കി ജില്ലാ കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 2025 നവംബർ നാലിന് രാവിലെ 10. 30 ന് അഭിമുഖം നടത്തുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, അഡ്രസ്സ് ,വയസ്സ് എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുമായും സർട്ടിഫിക്കറ്റുകളുടെ കോപ്പികളുമായും തൊടുപുഴ ഇടുക്കി ജില്ലാ ആശുപത്രി ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തിച്ചേരണം.
അഭിമുഖത്തിന് എത്തിച്ചേരുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം 20ലധികമാണെങ്കിൽ എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയിലൂടെ ആയിരിക്കും തെരഞ്ഞെടുക്കുക. ഇടുക്കി ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
