കേരളപാഠാവലി ഒമ്പതാം മാതൃക ചോദ്യോത്തരങ്ങൾ

Model Question paper
കേരള പാഠവലി
1 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക
1. ‘അഭിമുഖം’ എന്ന കവിത ഏത് കവിതാ സമാഹാരത്തിൽ നിന്ന് എടുത്തതാണ്?
.കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ
• കല്ലേൽ പൊക്കുടൻ
.പ്രഭാവർമ്മ
.ജയമോഹൻ
2. പകരം പദങ്ങൾ എഴുതുക
.ഓർമ്മ
. മരണം
.മഴ
.അമ്മ
3 പിരിച്ചെഴുതി സന്ധി നിർണ്ണയിക്കുക
.കഴിയില്ലെന്നാണ്
.വിഷയമവതരിപ്പിക്കുക
.അക്കാലത്തിന്റെ
.സുന്ദരമാക്കാൻ
4. അർത്ഥമെഴുതുക
.ഭൗതികം
.ദക്ഷിണം
5 വിഗ്രഹിച്ചെഴുതി സമാസം നിർണ്ണയിക്കുക
.തെണ്ടിപ്പട്ടി
.സ്വച്ഛനിദ്ര
ഉത്തരങ്ങൾ
1.കെ ജി ശങ്കരപ്പിള്ളയുടെ കവിതകൾ
2. ഓർമ്മ – സ്മൃതി, സ്മരണ
മഴ – മാരി, വർഷം
മരണം – മൃത്യു, ചരമം
അമ്മ – മാതാവ്, ജനനി
3.കഴിയില്ലെന്നാണ് കഴിയില്ല + എന്നാണ് (ലോപസന്ധി)
സുന്ദരമാക്കാൻ സുന്ദരം + ആക്കാൻ (ആദേശസന്ധി)
വിഷയമവതരിപ്പിക്കുക – വിഷയം + അവതരിപ്പിക്കുക (ആദേശസന്ധി)
അക്കാലത്തിന്റെ അ + കാലത്തിന്റെ (ദ്വിത്വസന്ധി)
4.ഭൗതികം – ഭൂതസംബന്ധമായ
ദക്ഷിണം – തെക്കുഭാഗം
5/ തെണ്ടിനടക്കുന്ന പട്ടി – മദ്ധ്യമപദലോപി
സ്വച്ഛമായ നിദ്ര – കർമ്മധാരയൻ
6 മുതൽ 8 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. കഥയിലെ സന്ദർദങ്ങളും സംഭാഷണങ്ങളും വിശകലനം ചെയ്ത് അമ്മയെന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
7 സൃഷ്ടി – സൃഷ്ടാവ്
അനുഗ്രഹം – അനുഗ്രഹീതൻ
ഇത്തരം പദജോടികൾ കണ്ടെത്തി പട്ടികപ്പെടുത്തുക.അവ ഉൾക്കൊള്ളുന്ന ഭാഷാപരമായ സവിശേഷതകൾ വിശകലനം ചെയ്യുക.
8.പൂക്കളാകുന്ന ചിരി
മഴയാകുന്ന കണ്ണുനീർ
കാറ്റാകുന്ന തലോടൽ
പ്രകൃതിയിലെ ചില സൂക്ഷ്മ സംവേദങ്ങളിൽ ചിലതാണിത്, ഈ വാക്യങ്ങൾ ഉൾക്കൊള്ളുന്ന ആശയങ്ങൾ ചർച്ച ചെയ്യുക?
ഉത്തരങ്ങൾ
6.അമ്മയുടെ നല്ല കാലം എല്ലാം അമ്മ മക്കൾക്ക് വേണ്ടി മാറ്റിവെച്ചു. ജീവിതത്തിൽ എത്രയോ അഴുക്കു തുണികൾ കഴുകി കഴിഞ്ഞിരിക്കുന്നു. എത്രയോ വിഭവങ്ങൾ വച്ചുവിളമ്പി കഴിഞ്ഞിരിക്കുന്നു. ഒടുക്കിൽ താൻ മാത്രം ബാക്കിയായി തന്റെ ഏകാന്തതയിൽ പങ്കുചേരാനും തൻ്റെ വേദനകളിൽ തനിക്കു സാമിപ്യം ആകുന്നതിനും തൻ്റെ മക്കൾ അടുത്തു വേണം എന്നും അമ്മ ആഗ്രഹിക്കുന്നു. എന്നാൽ മക്കൾ തന്നെ വിട്ട് അവരുടെ ഉയർച്ചയിലേക്കു പറന്നു പോയിരിക്കുന്നു, മക്കളെ കുറ്റം പറയാതിരിക്കാൻ മനസുകൊണ്ടുപോലും കുറ്റപ്പെടുത്താതിരിക്കാൻ അമ്മ ശ്രമിക്കുന്നുണ്ട്. തന്റെ വേദനകളിൽ കൈത്തലം അമർത്തി അമ്മയ്ക്ക് വേദനിക്കുന്നോ എന്ന് ചോദിച്ച കൊച്ചുബാല്യത്തിന്റെ നിഷ്കളങ്കമായ സമയത്തിൽ തന്നെ അമ്മയുടെ മനസ്സു ചുറ്റിത്തിരയുന്നു. തന്റെ മക്കൾ എത്ര വലുതായാലും അമ്മയ്ക്ക് തൻ്റെ മക്കൾ എന്നും കുഞ്ഞുങ്ങൾ തന്നെ ആയിരിക്കും.
7.നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഇത്തരത്തിൽ പുതിയ പദങ്ങൾ ഉൽപാദിപ്പിക്കുന്നത് ഭാഷയിൽ സാധാരണമാണ്. കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി ചർച്ച ചെയ്യുക. സൃഷ്ടി എന്ന നാമരൂപത്തിൽ നിന്നുണ്ടായ മറ്റൊരു പദമാണ് സ്രഷ്ടാവ്. അതുപോലെ അനുഗ്രഹം എന്നതിൽ നിന്ന് അനുഗൃഹീതൻ.
മിടുക്ക് -മിടുക്കി / മിടുക്കൻ
തല -തലയൻ /തലച്ചി
സാമർഥ്യം -സമർഥൻ /സമർഥ
സ്വാതന്ത്ര്യം -സ്വതന്ത്രൻ /സ്വതന്ത്ര
8.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അതിസൂക്ഷ്മ ബന്ധത്തിൻ്റെ ഇടങ്ങളാണ് ഇവയെല്ലാം, പരിസ്ഥിതിയും മനുഷ്യനും തമ്മിൽ ആഴത്തിലുള്ള ബന്ധത്തെകുറിച്ചു നാം പാഠഭാഗത്തിൽ ഉടനീളം ചർച്ച ചെയ്തു കഴിഞ്ഞല്ലോ. മനുഷ്യന് പ്രകൃതിയെ ആശ്രയിക്കാതെ ജീവിക്കാൻ സാധ്യമല്ല. മനുഷ്യൻ്റെ ഓരോ ഇടപെടലുകൾക്കും പ്രകൃതി അതിന്റെ പ്രതികരണം തരും. മനുഷ്യന് തണലായും ജീവവായുവായും, സകല മാലിന്യ വാഹിയായും തെളി നീരായും കുടിനീരായും താങ്ങായും തലോടലായും പ്രകൃതി ഒരുങ്ങും എന്നാൽ മനുഷ്യൻ പ്രകൃതിയെ അത്ര മേൽ കാർന്നു തിന്നുമ്പോൾ പ്രകൃതി തൻ്റെ പ്രതികരണ ങ്ങളുടെ ഭാവം മാറ്റുകയും ചെയ്യും, മനുഷ്യന് പ്രകൃതി യുടെ കൈത്താങ്ങു ജീവിതാന്ത്യം വരെ വേണമെന്നതാണ് സത്യം അതുകൊണ്ട് തന്നെ പ്രകൃതിയോട് ചേർന്ന് നിൽകാൻ വരും തലമുറകൾ പഠിക്കുകയും പാലിക്കു കയും വേണം. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ഒരു സുസ്ഥിരത പുലർത്താൻ ഇത്തരത്തിൽ ഒരു നയം നടപ്പാക്കേണ്ടത്തിന്റെ ആവശ്യകതയാണ് ഈ യൂണിറ്റിൽ ഉടനീളം ചർച്ച ചെയ്യുന്നത്.