കാക്കിരി പൂക്കിരി പോലെ താളത്തിൽ ചൊല്ലിരസിക്കാൻ കൂടുതൽ പാട്ടുകൾ

July 31, 2025

കാക്കിരി പൂക്കിരി പോലെ’ താളത്തിൽ ചൊല്ലിരസിക്കാൻ കൂടുതൽ പാട്ടുകൾ

ആറാട്ട്

തപ്പടി തകിലടി താളം മേളം പെപ്പര – പെപ്പര – കൊമ്പുവിളി! ആനകളാറുണ്ടായിരമാളു ണ്ടാര്യങ്കാവിലെയാറാട്ട് തെയ്യം തെയ്യം തെയ്യക തെയ്യം കാവടി പൂവെടി തിറയാട്ടം! എന്തൊരു രസമാണെന്തൊരു രസമാ- ണാര്യങ്കാവിലെയാറാട്ടി

സിപ്പി പള്ളിപ്പുറം

ചക്കരമാവ്

അക്കരെവീശും തെക്കൻകാറ്റേ ഇക്കരെയിക്കരെവന്നാട്ടെ പൊക്കമൊടിക്കരെ നിൽക്കും കൊതിയൻ ചക്കരമാവു കുലുങ്ങട്ടെ മാൻപൊഴുകുംപടി തേൻപൊഴി‌യുന്നൊരു മാമ്പഴമങ്ങനെ വീഴട്ടെ എത്താച്ചിലകളേന്തും മധുരമൊ- രിത്തിരി ഞങ്ങളുമറിയട്ടെ

തിരുനല്ലൂർ കരുണാകരൻ

ഇടിയും മിന്നലും മഴയും

കുടുകുടു കുടുകുടു കേൾക്കുന്നു ഇടിയുടെ ശബ്ദ‌ം കേൾക്കുന്നു മാനത്തച്ഛൻ പത്തായത്തിൽ തേങ്ങ പെറുക്കിയിടുന്നല്ലോ! പളപള പളപള മിന്നുന്നു ഇടിവാൾ തെരുതെരെ മിന്നുന്നു മാനത്തച്ചൻ വീട്ടിൽപോകാൻ ചുട്ടുംകെട്ടി നടക്കുന്നു. കലപില കലപില പെയ്യുന്നു പുതുമഴ കലപില പെയ്യുന്നു മാനത്തച്ഛൻ നമ്മുടെ തോട്ടം വെള്ളംകോരി നനയ്ക്കുന്നു.                                    ഇണ്ടിണ്ടം താളത്തിൽ ചെണ്ടകൊട്ടി ണേം ണേം ഞം താളത്തിൽ ചേങ്കിലയും തദ്ധിൽ താളത്തിൽ മദ്ദളം കൊട്ടി കിണികിണി നാദത്തിൽ കൈമണിയും ചെണ്ട, ചേങ്കില, മദ്ദളം, കൈമണി, ചേർന്നാലെന്തൊരു മേളം!

ഒ.എൻ.വി.കുറുപ്പ്

വാമൊഴിച്ചന്തം

തിന്താരോ തക                      കിലുകിലുങ്ങുന്ന സുന്ദരഭാഷയാണ് മലയാളം. നമ്മുടെ പാട്ടിലും കവിതയിലും കഥയിലുമൊക്കെ ആ കിലുക്കം നിറഞ്ഞുനിൽക്കുന്നു. ആ കിലുക്കം നമുക്ക് ഒന്ന് ആസ്വദിച്ചാലോ.

പാഠപുസ്ത‌കം പേജ് 9 -ലെ തിന്താരോ തക എന്ന നാടൻപാട്ട് ഈണത്തിലും താളത്തിലും പാടൂ. ആ കിലുക്കം കൂട്ടുകാർക്കും കേൾക്കാം. തിന്താരോ തക ഒരു നാടൻപാട്ടാണ്. നാടോടിസംസ്‌കാര ത്തിന്റെയും ജീവിതത്തിൻ്റെയും ചൈതന്യം തുളുമ്പുന്ന ഗീതങ്ങളാണ് നാടൻപാട്ടുകൾ. നാടൻപാട്ടിൽ ഭൂരിഭാഗവും കൃഷി, ഉത്സവം, ദേവപൂജ, വിനോദം എന്നിവയുമായി ബന്ധപ്പെട്ടതാണ്. പഴയതലമുറയിൽ നിന്നും വാമൊഴിയിലൂടെ പകർന്നു കിട്ടിയതാണ് പല നാടൻപാട്ടുകളും

വരികൾ കൂട്ടിച്ചേർക്കാം

തിന്താരോ തക പാട്ടിന് തുടർച്ചയായി ചില വരികൾ കണ്ടെത്താമോ?

എഴുതി താളമിട്ടു പാടൂ.

അഞ്ചാനമ്മയ്ക്കും മക്കൾക്കും മോന്താൻ ആറാമാറ്റിലെ തെളിനീര് ആറാനമ്മയ്ക്കും മക്കൾക്കും തിന്നാൻ ഏഴാംകണ്ടത്തെ ഞാവൽപ്പഴം തിന്താരോ തക തിന്താരോ തക തിന്താരോ തക തിന്താരോ തിന്താരോ തക തിന്താരോ തക തിന്താരോ തക തിന്താരോ

എൻ്റെ ഭാഷ

മാത്യഭാഷയെക്കുറിച്ച് മലയാളത്തിലെ പ്രശസ്‌ത എഴുത്തുകാരൻ എം.ടി. വാസുദേവൻനായർ പറയുന്നത് കേൾക്കു എൻ്റെ ഭാഷ എൻ്റെ വീടാണ്. എൻ്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്. എൻ്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏത് നാട്ടിലെത്തിയാലും ഞാൻ സ്വ‌പ്നം കാണുന്നത് എൻ്റെ ഭാഷയിലാണ്. എൻ്റെ ഭാഷ ഞാൻ തന്നെയാണ്.

താഴെക്കൊടുത്തിരിക്കുന്ന വായ്ത്താരികൾ ചൊല്ലി ആസ്വദിക്കൂ.

താത്തിനന്തകം താത്തിനന്തകം താത്തിനന്തകം തെയ്യത്താരേ താത്തിനന്തകം താത്തിനന്തകം താത്തിനന്തകം തെയ്യത്താരേ തെയ്യകം തിന്നി തെയ്യകം താരാ തെയ്യകം തിന്തിമി തെയ്യകം താരാ  താനാ തനതന തന്തിന്നാന വള്ളംകളിയുമായി ബന്ധപ്പെട്ട വായ്ത്താരി . ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം

ഇതുപോലെ നിങ്ങളുണ്ടാക്കിയ വായ്ത്താരികൾ നോട്ടുബുക്കിൽ എഴുതിവയ്ക്കു.

 

Category: MalayalamClass 3