ഒളിച്ചുകളി,മാനത്തെ കാഴ്‌ചകൾ

July 31, 2025

ഒളിച്ചുകളി

ഒളിപ്പിച്ചുവയ്ക്കാനും ഒളിപ്പിച്ചുവച്ചത് കണ്ടെത്താനും ഉള്ള കളികളും ഒളിച്ചുകളിയും എല്ലാം കൂട്ടുകാർക്ക് ഇഷ്ടമാണ്. കവിതയിലും ഉണ്ട് ചില ഒളിപ്പിച്ചു വയ്ക്കലുകൾ. പാഠപുസ്‌തകം പേജ് 20 ലെ കവിത വായിച്ചില്ലേ? ആരാണ് ഒളിച്ചിരിക്കുന്നത്? കണ്ടെത്തു.

കവിതയുടെ ആശയം പുതിയ ഇലകളുമായി നിൽക്കുന്ന മരക്കൊമ്പ്. അതിൽ സൂര്യരശ്മിപോലെ നാല് ഭാഗ ത്തേക്കും നീളത്തിൽ കൊളുത്തിയിട്ട നൂലുകൾ. കുളത്തിൽ അത് സുര്യ ബിംബം പോലെ കാണുന്നു. വെളുത്ത വലവിരിച്ച് കാറ്റിലാടുന്ന വിചിത്രരൂപമുള്ള ഇവൻ ആരാണ് എന്ന് കവി ചോദിക്കുന്നു.

ഒളിച്ചിരിക്കുന്നത് ഞാനാണേ..!

സ്വന്തമായി വലവിരിച്ച് ഇരയെ പിടിക്കുന്ന നട്ടെല്ലില്ലാത്ത ചെറുജീവിയാണ് ചിലന്തി. ചിലന്തി ഒരു പ്രാണി

കവിതയിലെ വാക്കുകളും അവയുടെ അർത്ഥവും

തളിർക്കുക – പുതിയ ഇലകൾ ഉണ്ടാകുക ശാഖ – കൊമ്പ് ബിംബം – പ്രതിബിംബം, നിഴൽ ഉലഞ്ഞ് – ആടുക രശ്മി കിരണം വിചിത്രം – കൗതുകം ജനിപ്പിക്കുന്ന തരുക്കൾ – മരങ്ങൾ,അർക്കൻ – സൂര്യൻ

കവിതയ്ക്ക് എന്തുപേരിടും? എട്ടുകാലി

കവിതയിൽനിന്ന് കിട്ടിയ എന്തെല്ലാം ?എന്തെല്ലാം സൂചനകളാണ് പേര് കണ്ടെ ത്താൻ സഹായിച്ചത്?

മാനത്തെ കാഴ്‌ചകൾ

കടങ്കഥകളിൽ ഒളിപ്പിച്ചുവച്ച ഉത്തരങ്ങൾ കണ്ടെത്തുന്ന രസകരമായ കളി ഇഷ്ടമായ ല്ലോ കൂട്ടുകാരേ. ചില കവിതകളിലും ഉത്തരങ്ങൾ ഒളിഞ്ഞിരിക്കുന്നത് കൂട്ടുകാർ കണ്ടല്ലോ. കടങ്കവിതാരീതിയിലുള്ള ഒരു കവിതയാണ് മാനത്തെ കാഴ്ചകൾ.

ഇതിൽ ചോദ്യവും ഉത്തരവും ഉണ്ട്. കൂട്ടുകാർ കവിത താളമിട്ടുപാടു.

കവിതയുടെ ആശയം

അനന്തമായി പരന്നുകിടക്കുന്ന നീലാകാ ശത്തെ നീലക്കായലിനോട് കവി സാദൃശ്യ പ്പെടുത്തിയിരിക്കുന്നു. ആ നീലക്കായലിൽ ഒഴുകുന്ന തിരകളാണ് മേഘങ്ങൾ. അവിടെ വെള്ളമില്ല. അടിത്തട്ട് ഇല്ല. ആ നീലക്കായ ലിലി ളകും വഞ്ചിപോലെ ചന്ദ്രക്കല കാണുന്നു. ആരും സഞ്ചരിക്കാത്ത, ആളില്ലാവഞ്ചിയായി മനോഹരമായ ചന്ദ്രബിംബം ശോഭിക്കുന്നു.

നീലാകാശ ത്തിൻ്റെ നീലിമയിൽ തെന്നി നീങ്ങുന്ന ചന്ദ്രക്കലയെ ആളില്ലാ തോണിയായി കവി വർണിച്ചിരിക്കുന്ന കല്‌പന അതിമനോഹര മാണ്. നീല ക്കായലിൽ എരിയും കൈവിള ക്കായി കത്തിയെരിഞ്ഞ് പ്രഭചൊരിയുന്ന സ്വർണനിറമുള്ള നക്ഷത്രത്തെ കവികാ ണുന്നു. തീയും പുകയുമില്ലാത്ത, ചൂടി ല്ലാത്ത തീക്കനലേത് മന്ദാരപ്പൂവേ എന്ന ചോദ്യത്തിന്, കൈവിളക്ക് കണക്കെ പ്രടപൊരിയും ആകാശതാരകമാണത് എന്ന കല്‌പന ഹൃദ്യമാണ്. ആകാശത്തെ നീലക്കായ ലായും അമ്പിളിക്കലയെ അതിൽ നിന്തും തോണിയായും കത്തിയെ രിഞ്ഞ് പ്രഭ ചൊരിയും നക്ഷത്രത്തെ കൈവിളക്കായും സങ്കല്പ്‌പിച്ച കാവ്യഭാവന അതിമനോഹരമാണ്.

ചോദ്യങ്ങളും ഉത്തരങ്ങളും

തീരം കാണാത്ത കായലായിട്ടാണല്ലോ ആകാശത്തെ കവി പറയുന്നത്. കായലിനും ആകാശത്തിനും തമ്മിൽ ചേർച്ചയുണ്ടോ? എന്തു തോന്നുന്നു?

കായൽ നീലനിറത്തിൽ കുരകാണാത്ത വിധം പരന്നുകിടക്കുകയാണ്. ആകാശവും ഇതു പോലെ നീലനിറത്തിൽ അനന്തമായി പരന്നുകിടക്കുന്നു.

“ചന്ദ്രക്കല ആകാശത്തിലെ തോണിയാണ് എന്നുപറയാൻ എന്തായിരിക്കും കാരണം?

നീലക്കായൽപോലെ പരന്നുകിടക്കുന്ന നീലാകാശ ത്തുകുടി അമ്പിളിക്കല നീങ്ങുന്നതു കണ്ടിട്ടാണ് ആകാശത്തിലെ തോണിയാണ് എന്നു പറയുന്നത്. അമ്പിളി ക്കലയ്ക്ക് തോണിയുടെ ആകൃതിയാണ്.  മാനത്ത് തീയും പുകയും ചൂടുമില്ലാത്ത തീക്കനലുണ്ടത്രേ നക്ഷത്രം!

നക്ഷത്രം എന്നുത്തരം കിട്ടുന്ന മറ്റൊരു കടങ്കഥ പറയാമോ?

ചെത്തിത്തേച്ച ചുമൽന്മേൽ വിരിഞ്ഞുവരുന്ന പൂക്കൾ.എന്റെ തോട്ടത്തിലെ പൂക്കൾ എണ്ണിയിട്ടും എണ്ണിയിട്ടും തീരുന്നില്ല.

കാവലില്ലാത്ത കൊട്ടാരത്തിൽ കണക്കില്ലാത്ത മുത്തുകൾ

Y

Category: MalayalamClass 3