അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരത മിഷനും സംയുക്തമായി നടത്തുന്ന ഹയർ സെക്കൻഡറി തുല്യത കോഴ്സുകളുടെ അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന ഹയർസെക്കൻഡറി സ്കൂളുകളിൽ ഞായറാഴ്ചകളിലും മറ്റു പൊതു അവധി ദിവസങ്ങളിലുമാണ് തുല്യത ക്ലാസുകൾ നടക്കുന്നത്.ഹുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്. അതത് വിഷയങ്ങളിൽ ബിരുദവും ബി എഡുമാണ് അധ്യാപകർക്ക് വേണ്ട യോഗ്യത.
വിശദമായ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്ക റ്റുകളുടെ പകർപ്പും എന്നിവ അടക്കം നവംബർ 14 നകം ജില്ലാ കോഡിനേറ്റർ ജില്ലാ സാക്ഷരത മിഷൻ ജില്ലാ പഞ്ചായത്ത് അയ്യന്തോൾ തൃശൂർ എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ വിശദവിവരങ്ങൾ അയക്കാ വുന്നതാണ്. സന്നദ്ധ സേവന ത്തിന് തയ്യാറായിട്ടുള്ള അധ്യാപക ർക്ക് മുൻഗണന നൽകും.
